- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭക്തയായ ഒരു യുവതിയും ശബരിമലയിൽ എത്തിയിട്ടില്ല ; അതിന് കഴിയില്ല, അയ്യപ്പൻ വിചാരിച്ചാൽ മാത്രമേ വരാൻ കഴിയൂ; നാടകത്തിലെ ഡ്യൂപ്പുകൾ എന്ന് പറയുന്നത് പോലെയുള്ളവരാണ് ഇവിടെ വന്നത് ; വിശ്വാസം ശക്തമാണല്ലോ അതിന്റെ മുൻപിൽ ഒന്നുമില്ല; ഇത് അയ്യപ്പന്റെയും ഭക്തരുടേയും വിജയം' ; ശബരിമല സ്ത്രീ പ്രവേശനത്തിൽ മറുനാടനോട് പ്രതികരണമറിയിച്ച് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ
ശബരിമല: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നതിനിടയിലാണ് സന്നിധാനത്തേക്ക് സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചതും പ്രതിഷേധക്കാർ ഇവരെ തടഞ്ഞതും. രണ്ടു ദിവസത്തിനിടയിൽ പമ്പ ഭാഗത്ത് പ്രതിഷേധക്കാർ സ്ത്രീകളെ തടഞ്ഞ സംഭവവും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ രംഗത്തെത്തിയത്. യുവതികളല്ല യുവതികളുടെ ' ഡ്യൂപാണ് ശ്രമം നടത്തിയത്. കേരളത്തിലെ ഭക്തരായ ഒറ്റ യുവതികളും ശബരിമലയിൽ വന്നിട്ടില്ലായിരുന്നു ഇനി വരികയുമില്ല. നാടകത്തിലെ ഡ്യൂപ് എന്ന് പറയുന്നത് പോലെ ആർക്കോ വേണ്ടി നടത്തിയ നാടകമാണിത്. അയ്യപ്പൻ വിചാരിച്ചാലല്ലേ ഇവിടെ വരാൻ സാധിക്കൂ. എത്രനാൾ വിചാരിച്ചാലാണ് ഇവിടെ വരാൻ കഴിയുക. ഞങ്ങൾ അതിനൊരു പ്രാധാന്യം കാണുന്നേയില്ല. അയ്യപ്പൻ വിചാരിക്കുന്ന സമയത്ത് ആർക്കാണെങ്കിലും വരാൻ സാധിക്കും. ഇല്ലെങ്കിൽ ആർക്കും വരാൻ സാധിക്കില്ല. അതാണ് സത്യം. സ്ത്രീകൾ വരുന്ന സമയത്ത് വെള്ളം പൊങ്ങി കഴിഞ്ഞാൽ വരാൻ കഴിയ
ശബരിമല: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നതിനിടയിലാണ് സന്നിധാനത്തേക്ക് സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചതും പ്രതിഷേധക്കാർ ഇവരെ തടഞ്ഞതും. രണ്ടു ദിവസത്തിനിടയിൽ പമ്പ ഭാഗത്ത് പ്രതിഷേധക്കാർ സ്ത്രീകളെ തടഞ്ഞ സംഭവവും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ രംഗത്തെത്തിയത്.
യുവതികളല്ല യുവതികളുടെ ' ഡ്യൂപാണ് ശ്രമം നടത്തിയത്. കേരളത്തിലെ ഭക്തരായ ഒറ്റ യുവതികളും ശബരിമലയിൽ വന്നിട്ടില്ലായിരുന്നു ഇനി വരികയുമില്ല. നാടകത്തിലെ ഡ്യൂപ് എന്ന് പറയുന്നത് പോലെ ആർക്കോ വേണ്ടി നടത്തിയ നാടകമാണിത്. അയ്യപ്പൻ വിചാരിച്ചാലല്ലേ ഇവിടെ വരാൻ സാധിക്കൂ. എത്രനാൾ വിചാരിച്ചാലാണ് ഇവിടെ വരാൻ കഴിയുക. ഞങ്ങൾ അതിനൊരു പ്രാധാന്യം കാണുന്നേയില്ല. അയ്യപ്പൻ വിചാരിക്കുന്ന സമയത്ത് ആർക്കാണെങ്കിലും വരാൻ സാധിക്കും.
ഇല്ലെങ്കിൽ ആർക്കും വരാൻ സാധിക്കില്ല. അതാണ് സത്യം. സ്ത്രീകൾ വരുന്ന സമയത്ത് വെള്ളം പൊങ്ങി കഴിഞ്ഞാൽ വരാൻ കഴിയില്ലല്ലോ. അത് അയ്യപ്പന്റെ നനിയോഗമാണ്. എല്ലാം അയ്യപ്പന്റെയും ഭക്തരുടേയും വിജയമാണ്. എല്ലാവരും ഭക്തരോടൊപ്പമാണെന്ന് പറയാൻ തയാറായി എന്നുള്ളതാണ് വലിയ കാര്യം.വിശ്വാസം ശക്തമാണല്ലോ. അതിന്റെ മുൻപിൽ ഒന്നുമില്ല എന്നതിന്റെ വലിയ പാഠമാണത്. നമ്മളെല്ലാം ഒന്നാണെന്ന ധാരണ അവിടെ ഉണ്ടായിക്കഴിഞ്ഞു.
ക്ഷേത്രം അടച്ചിടുന്നതിനുള്ള അവകാശം പന്തളം കൊട്ടാരത്തിനെന്നും ശശികുമാര വർമ്മ
ശബരിമല ക്ഷേത്രം അടച്ചിടണമെന്ന് പറയുന്നതിനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.അങ്ങനെ അവകാശമില്ലെങ്കിൽ ക്ഷേത്രം അടച്ചിടാൻ ആവശ്യപ്പെടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സ്‌പോൺസേഡ് ആളുകളാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കടയടക്കുന്നതുപോലെ നടയടക്കാൻ പറ്റുമോയെന്ന് കഴിഞ്ഞദിവസം മന്ത്രി ജി സുധാകരൻ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ശശികുമാര വർമ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ദേവപ്രശ്‌നത്തിൽ നിശ്ചയിച്ച പൂജകൾക്കായാണ് കൊട്ടാരം പ്രതിനിധികൾ ശബരിമലയിലെത്തിയത്. പൂജകൾക്ക് ശേഷം ക്ഷേത്രനട അടച്ചതിന് ശേഷം മാത്രമേ ഇവർ തിരികെ മലയിറങ്ങുകയുള്ളു. നേരത്തെ നടയടയ്ക്കുമെന്ന കൊട്ടാരത്തിന്റെ നിലപാടിനെ തള്ളി മന്ത്രി എംഎം മണി രംഗത്ത് എത്തിയിരുന്നു. ഇത് രാജ ഭരണമല്ല എന്നും അക്കാലമൊക്കെ പോയി എന്നും ഇത് ജനാധിപത്യമാണ് എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.
കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണമെന്ന് നിർബന്ധമില്ല. താൽപര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും നിലവിലുള്ള വിശ്വാസവുമായി തുടരേണ്ടവർക്ക് അങ്ങനെയാകാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സർക്കാരിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം പ്രതിനിധികൾ രംഗത്ത് വന്നിരുന്നു. നട അടയ്ക്കാൻ അധികാരമുള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നൽകിയതെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ പറഞ്ഞിരുന്നു.