- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ ആരോപണം അന്വേഷിക്കും; സൂക്ഷ്മാനന്ദയുടെ പങ്കും അന്വേഷണ പരിധിയിൽ; ക്രൈംബ്രാഞ്ചിന്റെ കർമപദ്ധതിയിൽ പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ കർമപദ്ധതി. മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. സ്വാമി സൂക്ഷ്മാനന്ദയ്ക്കും ശാശ്വതീകാനന്ദയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യവും അന്വേ
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ കർമപദ്ധതി. മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.
സ്വാമി സൂക്ഷ്മാനന്ദയ്ക്കും ശാശ്വതീകാനന്ദയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യവും അന്വേഷണത്തിന്റെ പരിധിയിൽപ്പെടും.
ശാശ്വതീകാനന്ദയുടെ തലയ്ക്കു പരിക്കേറ്റിരുന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. നീന്തലറിയുന്ന സ്വാമി എങ്ങനെ വെള്ളത്തിൽ മുങ്ങിമരിച്ചു എന്ന കാര്യവും ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കും.
പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. പ്രിയനു പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ പരിഗണിച്ചാണ് അന്വേഷണം. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കത്ത് ലഭിച്ചതായി ബിജു രമേശ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും സ്വാമി പ്രീതാത്മാനന്ദയുടെ ദുരൂഹ തിരോധാനത്തിലും വെള്ളാപ്പള്ളി നടേശന്റെ പങ്ക് അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു.
സുക്ഷ്മാനന്ദയെ ശിവഗിരി മഠാധിപതിയാക്കി ശിവഗിരി മഠം പിടിച്ചെടുക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമിച്ചിരുന്നു. തുടർന്നുണ്ടായ തർക്കങ്ങളിൽ സൂക്ഷ്മാനന്ദയ്ക്ക് ശാശ്വതീകാനന്ദയോട് വ്യക്തി വിരോധം ഉണ്ടായിരുന്നുവെന്നും ബിജു ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് ശാശ്വതീകാനനന്ദയുടേത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നടന്നാലും അതുമായി സഹകരിക്കും. സത്യം പുറത്ത് വരുന്നതിനുവേണ്ടി സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുന്നതിൽ തെറ്റില്ലെന്നും ബിജു രമേശ് പറഞ്ഞിരുന്നു. അവശനിലയിൽ ശാശ്വതീകാനന്ദയെ പുഴയിൽ മുക്കാൻ കൊണ്ടുപോകുന്നതിനിടെ പ്രിയന്റെ പിടിവിട്ട് വീണപ്പോൾ കല്ലിൽ നെറ്റി അടിച്ച് പൊട്ടി ഉണ്ടായതാണ് ശാശ്വതീകാനന്ദയുടെ നെറ്റിയിലെ മുറിവ് എന്നും ആരോപണമുണ്ടായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അന്വേഷണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.