- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാശ്വതീകാനന്ദ സ്വാമിയെ ചവിട്ടി താഴ്ത്തുന്നത് കണ്ടയാൾ ജീവൻ ഭയന്ന് വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു; തിരിച്ചെത്തി ഓട്ടോ ഓടിക്കുന്ന അജിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച്; എങ്ങനേയും മൊഴി മാറ്റിക്കാൻ ഉറച്ച് നിഗൂഡസംഘം
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ അന്വേഷണം കുടപ്പിക്കാനുറച്ച് ക്രൈംബ്രാഞ്ച്. സംഭവച്ചിൽ ദൃക്‌സാക്ഷിയെന്നു കരുതുന്ന യുവാവിനെക്കുറിച്ചു ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തിനു വിവരം ലഭിച്ചതായി സൂചന. ആലുവ അദ്വൈതാശ്രമത്തിൽ വേദപഠനത്തിനെത്തിയ അടൂർ സ്വദേശിയായ അജി, സ്വാമിയുടെ മരണം നേരിൽ കണ്ടതായാണ് സൂചന. ഇതോടെ കേസന്വേഷണം നി
തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ അന്വേഷണം കുടപ്പിക്കാനുറച്ച് ക്രൈംബ്രാഞ്ച്. സംഭവച്ചിൽ ദൃക്‌സാക്ഷിയെന്നു കരുതുന്ന യുവാവിനെക്കുറിച്ചു ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തിനു വിവരം ലഭിച്ചതായി സൂചന. ആലുവ അദ്വൈതാശ്രമത്തിൽ വേദപഠനത്തിനെത്തിയ അടൂർ സ്വദേശിയായ അജി, സ്വാമിയുടെ മരണം നേരിൽ കണ്ടതായാണ് സൂചന. ഇതോടെ കേസന്വേഷണം നിർണായക വഴിത്തിരിവിലെത്തി.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളി, സ്വാമി സൂക്ഷ്മാനന്ദ എന്നിവരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി അവർക്ക് നോട്ടീസ് അയയ്ക്കും. സ്വാമിയുടെ മരണത്തിനു തലേന്നു തുഷാർ അദ്ദേഹത്ത കൈയേറ്റം ചെയ്തിരുന്നു. ഈ വിവരം പുറത്തിറയിക്കാതിരിക്കാനാണ് പ്രവീൺ വധക്കേസിലെ മുഖ്യപ്രതി പള്ളുരുത്തി പ്രിയനെകൊണ്ട് സ്വാമിയെ വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തിയതെന്നു ബിജു രമേശ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. അതിന് മുമ്പ് ദൃക്‌സാക്ഷിയായ അജിയെ കണ്ടെത്താനാണ് നീക്കം.
സ്ഥിരമായി ആശ്രമത്തിൽ വരാറുള്ള അജി എസ്.എൻ.ഡി.പി. അടൂർ യൂണിയനിലെ 171 അങ്ങാടിക്കൽ തെക്ക് ശാഖാംഗമാണ്. വേദപഠനത്തിനുള്ള ചെലവുകൾ വഹിച്ചിരുന്നത് ശാഖയാണ്. സ്വാമിയുടെ മരണം നടന്ന ദിവസം അജി അവിടെയുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുളിക്കടവിനു സമീപത്തുവച്ച് ഒരാൾ സ്വാമിയെ വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തുകയായിരുന്നുവെന്ന് ആശ്രമത്തിലെ ലാൻഡ് ഫോണിൽനിന്ന് അജി ചിലരോട് പറഞ്ഞതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. പക്ഷേ, അന്ന് പൊലീസ് അജിയുടെ മൊഴി എടുത്തിരുന്നില്ല. അതിനിടെ അജിയുടെ മൊഴി അനുകൂലമാക്കാൻ ഗൂഡനീക്കങ്ങളും നടക്കുന്നുണ്ട്. ഇതും ക്രൈംബ്രാഞ്ച് മനസ്സിലാക്കി കഴിഞ്ഞു. അതിനാൽ അജിയെ കണ്ടെത്തി മജിസട്രേട്ടിന് മുന്നിൽ കൊണ്ടു പോയി മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
നേരത്തേയും ഇത്തരം സംഭവങ്ങൾ നടന്നുവെന്നാണ് സൂചന. അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അജി ഒളിവിൽ പോയി എന്നാണ് ലഭിക്കുന്ന വിവരും. ഇപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറായി അടൂരിൽ തിരിച്ചെത്തിയതായി പ്രത്യേകസംഘത്തിനു വിവരം ലഭിച്ചു. തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് മനസിലായതിനെത്തുടർന്നാണ് ഒളിവിൽ പോയതെന്നും കോടതിയിൽ ഹാജരായി മൊഴി നൽകാമെന്നുമാണ് അജി അറിയിച്ചിട്ടുള്ളത്. അജിയെ നുണപരിശോധയ്ക്കു വിധേയമാക്കും.
സ്വാമി ശാശ്വതികാനന്ദയുടെ അടുത്ത അനുയായി സാബുവിനോടൊപ്പം സഹായിയായി നിന്ന അജിയെ സ്വാധീനിച്ച് മൊഴിമാറ്റാനും അണിയറയിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വാമി മരണപ്പെടുന്ന ദിവസം വേദപഠനത്തിന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഇന്റർവ്യൂ നടക്കുന്ന ദിവസമായിരുന്നു. അന്ന് ആശ്രമത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളിൽ ഒരാളിൽനിന്നുപോലും തുടക്കത്തിൽ കേസന്വേഷിച്ച പൊലീസ് മൊഴിയെടുത്തിരുന്നില്ല. ഇവരെയെല്ലാം വീണ്ടും ചോദ്യം ചെയ്യും.