- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അംഗം സതീശൻ തില്ലങ്കേരിയെ മർദിച്ചതായി പരാതി. മട്ടന്നൂർ ശ്രീമഹാദേവക്ഷേത്രം ഓഫിസിൽ അതിക്രമിച്ചുകയറി മർദിച്ചതായാണ് പരാതി. സതീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം. എന്നാൽ, സംഭവത്തിൽ ആർ.എസ്.എസിന് ബന്ധമില്ലെന്നും ഭക്തജനങ്ങൾ എക്സിക്യൂട്ടിവ് ഓഫിസറുമായി ക്ഷേത്രം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ സതീശൻ തില്ലങ്കേരിയുമായി വാക്തർക്കമുണ്ടാകുകയാണ് ചെയ്തതെന്നും ആർ.എസ്.എസ് നേതൃത്വം അറിയിച്ചു.
Next Story