ന്യുഡൽഹി: ഇനി സത്യേന്ദ്ര സിങ് തന്റെ പാസ്‌പോർട്ട് ബാഗിൽ വെക്കില്ല, കാരണം അത്തരം ഒരു അനുഭവമാണ് അദ്ധേഹത്തിന് നേരിടേണ്ടി വന്നത്.അമേരിക്കൻ പൗരത്വമുള്ള സത്യേന്ദ്ര ലക്നൗവിലുള്ള മാതാപിതാക്കളെ കാണാനാണ് ഇന്ത്യയിൽ എത്തിയത്. ബഹ്റിനിലേക്ക് പോകാൻ ശനിയാഴ്ചയാണ് സത്യേന്ദ്ര സിങ് ലക്നൗവിൽ നിന്ന് ഡൽഹി എയർപോർട്ടിൽ എത്തി, തുടർന്ന് സത്യേന്ദ്ര സുരക്ഷാ പരിശോധനയ്ക്കായി പോയ സമയത്ത് ബാഗ് സ്‌കാനറിൽ വച്ച് പോകുകയായിരുന്നു. തിരികെ വന്നപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു.

തുടർന്ന ഇത് അധികൃതരെ അറിയിച്ചു. അവർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് ബാഗ് കാനഡയിലേക്കുള്ള യാത്രക്കാരൻ മാറി എടുത്തതായി വ്യക്തമായത്.ഇതോടെ അവരെ അന്വേഷിച്ചപ്പോഴേക്കും എയർ കാനഡ വിമാനം പുറപ്പെട്ടിരുന്നു. സത്യേന്ദ്രയുടെ പണവും വസ്ത്രവുമെല്ലാം ആ ബാഗിനുള്ളിലായിരുന്നു.

അമേരിക്കൻ പൗരനായ സത്യേന്ദ്ര സിങിന് പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇയാളെ പുറത്തേക്ക് വിടാൻ കഴിയില്ലെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അധികൃതർ പറഞ്ഞതോടെ എയർപോർട്ട് ടെർമിനലിന്റെ തറയിലാണ് ഇയാൾ കിടന്നുറങ്ങിയത്. മൂന്ന് ദിവസമാണ് ഇയാൾക്ക് ഈ ദുർഗതി വന്നത്.

മൂന്ന് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിൽ എത്തിയ എയർ കാനഡ ഫ്ളൈറ്റിൽ സത്യേന്ദ്രയുടെ ബാഗ് തിരിച്ചെത്തി. എന്നാൽ അതിന്റെ നിരക്ക് ഇയാളിൽ നിന്ന് ഈടാക്കുമെന്ന് എയർ കാനഡ അധികൃതർ വ്യക്തമാക്കി. ഇന്ന് വൈകിട്ടത്തെ വിമാനത്തിൽ സത്യേന്ദ്ര യു.എസിലേക്ക് പോകും