ത്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചിരിക്കു കയാണ് രമ്യാ നമ്പീശൻ. സത്യ' എന്ന ചിത്രത്തിലെ യവ്വ്‌ന എന്ന ഗാനത്തിന്റെ കവർ വേർഷനാണ് രമ്യ ആലപിച്ച് ഇപ്പോൾ വൈറലായിരിക്കുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഈ ഗാനം ഒരു ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. യാസിൻ നിസാറിനൊപ്പമാണ് രമ്യ ഈ ഗാനം ആലപിച്ചത്. കവർ വേർഷന്റെ ക്യാമറയും സംവിധാനവും ചെയ്തത് പ്രദീപ് കളിയപുറത്താണ്.

സൈമൺ കിങ് ആണ് സംഗീത സംവിധാനം. സിബിരാജ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കൃഷ്ണമൂർത്തിയാണ്. നവംബർ ആദ്യവാരം സിനിമ റിലീസ് ചെയ്യും.