- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യം 2 ഒ.ടി.ടി. റീലിസിൽ നിർമ്മാതാവിന് വ്യക്തമായ കാരണമുണ്ടാകാം; അല്ലെങ്കിൽ മോഹൻലാൽ സമ്മതിക്കില്ലല്ലോ; തിയേറ്ററുകൾ തുറക്കുന്നതിനാൽ പുനർചിന്തനത്തിന് സമയമുണ്ടെന്നും സത്യൻ അന്തിക്കാട്
കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ദൃശ്യം 2വിന്റെ അണിയറപ്രവർത്തകർക്ക് പുനർചിന്തനത്തിന് ഇനിയും സമയമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമകൾ ഉണ്ടാക്കുന്നത് തിയേറ്ററുകൾക്ക് വേണ്ടിയാണ്, അതിനാൽ തിയേറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ വളരെ പോസിറ്റീവായി കാണുന്നുവെന്നും സംവിധായകൻ പറഞ്ഞു.
തിയേറ്റർ തുറക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പാകും ദൃശ്യം 2 ഒ.ടി.ടി. റിലീസ് ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ അണിയറപ്രവർത്തകർക്ക് ഇപ്പോഴും പുനർചിന്തനത്തിന് സമയമുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ജനുവരി ഒന്നിന് ആണ് ദൃശ്യം 2വിന്റെ ടീസർ പുറത്തുവിട്ടു കൊണ്ട് ആമസോൺ പ്രൈമിൽ റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.
തീരുമാനത്തിന് പിന്നിൽ നിർമ്മാതാവിന് വ്യക്തമായ കാരണങ്ങളുണ്ടാകും. അല്ലെങ്കിൽ മോഹൻലാൽ അതിനൊന്നും സമ്മതിക്കില്ലല്ലോ എന്ന് മാതൃഭൂമി ന്യൂസിനോട് സത്യൻ അന്തിക്കാട് പ്രതികരിച്ചു.
ജനുവരി അഞ്ചിന് തിയേറ്ററുകൾ തുറക്കാമെന്നാണ് മുഖ്യമന്ത്രി ജനുവരി ഒന്നിന് പ്രഖ്യാപിച്ചത്. എന്നാൽ തിയേറ്ററുകൾ ഉടനെ തുറക്കില്ലെന്ന നിലപാടിലാണ് തിയേറ്റർ ഉടമകൾ. അടിയന്തര യോഗത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നാണ് ഫിലിം ചേംബർ അറിയിച്ചത്. ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷനും നാളെ യോഗം ചേരുന്നുണ്ട്.
ന്യൂസ് ഡെസ്ക്