- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാർഥത്തിൽ താങ്കളെ മതം മാറ്റിയോ? ക്യാമറ കണ്ടപ്പോൾ നുണ പറയാൻ മടി; താൻ ബജ്രംഗ്ദൾ പ്രവർത്തകനാണെന്നും സംഘടനയുടെ നിർദ്ദേശപ്രകാരമാണ് കള്ളക്കളി കളിച്ചതെന്നും വെളിപ്പെടുത്തൽ; ഭോപ്പാലിൽ ക്രിസ്ത്യൻ പുരോഹിതർ മതപരിവർത്തനം നടത്തിയെന്ന് സത്നസ്വദേശി ആരോപിച്ച കേസിൽ വഴിത്തിരിവ്
ഭോപ്പാൽ:തന്നെ ക്രിസ്ത്യൻ പുരോഹിതർ മതപരിവർത്തനം നടത്തിയെന്ന് ആരോപണം ഉന്നയിച്ച മധ്യപ്രദേശിലെ സത്‌ന സ്വദേശി താൻ ബജ് രംഗ്ദൾ പ്രവർത്തകനാണെന്ന് തുറന്നു സമ്മതിച്ചു.തന്നെ അനധികൃതമായി മതം മാറ്റിയെന്നും അതിന് വേണ്ടി 5000 രൂപ നൽകിയെന്നും ആരോപിച്ച ധർമേന്ദ്ര ദോഹർ ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ ഇക്കാര്യം ശരിവയ്ക്കാൻ മടിച്ചു. സത്നയിൽ മതപരിവർത്തനം ആരോപിച്ച് പുരോഹിതന്മാരുൾപ്പെട്ട കരോൾ സംഘത്തെ ആക്രമിച്ച കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. യഥാർഥത്തിൽ മതം മാറിയോ എന്ന ചോദ്യത്തിന് ഇക്കാര്യം സംസാരിച്ചാൽ താൻ കുഴപ്പത്തിലാകുമെന്നായിരുന്നു ദോഹറിന്റെ മറുപടി.ക്രിസ്ത്യൻ പുരോഹിതരെ വീട്ടിൽ പ്രവേശിപ്പിക്കുന്നത് ബജ്രംഗ്ദൾ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഒരു വൈദികനെയും കാറിനു തീയിട്ട സംഭവത്തിൽ ഒരു ബജ്റംഗ്്ദൾ പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 18 വയസുള്ള വികാസ് ശുക്ലയാണ് കാറിനു തീയിട്ട സംഭവത്തിൽ അറസ്റ്റിലായത്. മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പേരിലാണു ഫാ. ജോർജ് മംഗലപ്പട
ഭോപ്പാൽ:തന്നെ ക്രിസ്ത്യൻ പുരോഹിതർ മതപരിവർത്തനം നടത്തിയെന്ന് ആരോപണം ഉന്നയിച്ച മധ്യപ്രദേശിലെ സത്‌ന സ്വദേശി താൻ ബജ് രംഗ്ദൾ പ്രവർത്തകനാണെന്ന് തുറന്നു സമ്മതിച്ചു.തന്നെ അനധികൃതമായി മതം മാറ്റിയെന്നും അതിന് വേണ്ടി 5000 രൂപ നൽകിയെന്നും ആരോപിച്ച ധർമേന്ദ്ര ദോഹർ ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ ഇക്കാര്യം ശരിവയ്ക്കാൻ മടിച്ചു. സത്നയിൽ മതപരിവർത്തനം ആരോപിച്ച് പുരോഹിതന്മാരുൾപ്പെട്ട കരോൾ സംഘത്തെ ആക്രമിച്ച കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.
യഥാർഥത്തിൽ മതം മാറിയോ എന്ന ചോദ്യത്തിന് ഇക്കാര്യം സംസാരിച്ചാൽ താൻ കുഴപ്പത്തിലാകുമെന്നായിരുന്നു ദോഹറിന്റെ മറുപടി.ക്രിസ്ത്യൻ പുരോഹിതരെ വീട്ടിൽ പ്രവേശിപ്പിക്കുന്നത് ബജ്രംഗ്ദൾ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേ സമയം, കേസുമായി ബന്ധപ്പെട്ട് ഒരു വൈദികനെയും കാറിനു തീയിട്ട സംഭവത്തിൽ ഒരു ബജ്റംഗ്്ദൾ പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 18 വയസുള്ള വികാസ് ശുക്ലയാണ് കാറിനു തീയിട്ട സംഭവത്തിൽ അറസ്റ്റിലായത്. മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പേരിലാണു ഫാ. ജോർജ് മംഗലപ്പടിയെ അറസ്റ്റ് ചെയ്തത്.
1968 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് അറസ്റ്റെന്നു സത്ന എസ്‌പി: വി.ഡി. പാണ്ഡേ അറിയിച്ചു. ഫാ. ജോർജ് ജോസഫിന്റെ പരാതി പ്രകാരമാണു ശുക്ലയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ഫാ. ജോർജ് മംഗലപ്പടി അടക്കം അഞ്ച് പേർക്കെതിരേ ദോഹർ പരാതി നൽകിയെന്നായിരുന്നു പൊലീസ് നിലപാട്.
കഴിഞ്ഞ 14 ന് സത്ന ജില്ലയിലെ ബുംകാറിൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു ബജ്റംഗ്ദൾ പ്രവർത്തകർ അതിക്രമം നടത്തിയത്. സത്ന സെന്റ് എഫ്രേംസ് തിയോളജിക്കൽ കോളജിലെ ഫാ. ജോർജ് മംഗലപ്പടി, സെമിനാരി വൈസ് ഡയറക്ടർ ഫാ. അലക്സ് പണ്ടാരക്കാപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം വൈദിക വിദ്യാർത്ഥികളാണ് കരോൾ സംഘടിപ്പിച്ചിരുന്നത്.
പരിപാടിക്കിടെ ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകർ പൊലീസുമായി സ്ഥലത്തെത്തി, മതപരിവർത്തനമാണു നടക്കുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് കരോൾ സംഘത്തിലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാ. ജോർജ് മംഗലപ്പടിയെയും അഞ്ച ്െവെദികവിദ്യാർത്ഥികളെയുമാണ് അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ വിട്ടയച്ചു. ഇന്നലെയാണു വീണ്ടും അറസ്റ്റുണ്ടായത്. അതേ സമയം, മതപരിവർത്തനം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫാ. എം. റോണി അറിയിച്ചു.