- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ് നടന്നുകഴിഞ്ഞാൽ ബ്രിട്ടനെ കാക്കുന്നത് സൗദി അറേബ്യയോ? ശതകോടികളുടെ വായ്പാ കരാറിന് പുറമെ കോടികളുടെ വിമാനം ഇടപാടും ഉറപ്പിച്ച് സൽമാൻ രാജകുമാരൻ
ബ്രെക്‌സിറ്റിലേക്ക് കടക്കുന്ന ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുന്നതിന് മുമ്പ് യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളുമായി പരമാവധി കരാറിലെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരവധി വ്യാപാര കരാറുകളിലേർപ്പെട്ട ബ്രി്ട്ടൻ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത് സൗദി അറേബ്യയിലാണ്. ബ്രിട്ടൻ സന്ദർശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നൽകിയ ഊഷ്മള വരവേൽപ്പ് അതിന്റെ സൂചനയാണ്. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയുൾപ്പെടെ ഉയർത്തിയ കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലാണ് എംബിഎസിന് ബ്രിട്ടൻ ചുവപ്പ് പരവതാനി വിരിച്ചത്. രാജ്ഞിക്കൊപ്പം ഉച്ചഭക്ഷണവും ചാൾസ് രാജകുമാരനൊപ്പം അത്താഴവിരുന്നും ആസ്വദിച്ച രാജകുമാരൻ പ്രധാനമന്ത്രി തെരേസ മേയുമായും കൂടിക്കാഴ്ച നടത്തി. ബ്രിട്ടനുമായി ശതകോടികൾ വിലമതിക്കുന്ന വ്യാപാര കരാറുകളിലാണ് സൗദി ഒപ്പുവെച്ചത്. ബ്രിട്ടനിൽനിന്ന് 48 ടൈഫൂൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറാണ് അതിൽ പ്രധാനം. വിമാനക്കരാറിൽ ഒപ്പുവെക്കുന്നതോടെ ബ്രിട്ടീഷ് ഖജനാവിലേക്കെത്തുക ബില്യണുകളാ
ബ്രെക്‌സിറ്റിലേക്ക് കടക്കുന്ന ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുന്നതിന് മുമ്പ് യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളുമായി പരമാവധി കരാറിലെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരവധി വ്യാപാര കരാറുകളിലേർപ്പെട്ട ബ്രി്ട്ടൻ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത് സൗദി അറേബ്യയിലാണ്. ബ്രിട്ടൻ സന്ദർശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നൽകിയ ഊഷ്മള വരവേൽപ്പ് അതിന്റെ സൂചനയാണ്.
മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയുൾപ്പെടെ ഉയർത്തിയ കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലാണ് എംബിഎസിന് ബ്രിട്ടൻ ചുവപ്പ് പരവതാനി വിരിച്ചത്. രാജ്ഞിക്കൊപ്പം ഉച്ചഭക്ഷണവും ചാൾസ് രാജകുമാരനൊപ്പം അത്താഴവിരുന്നും ആസ്വദിച്ച രാജകുമാരൻ പ്രധാനമന്ത്രി തെരേസ മേയുമായും കൂടിക്കാഴ്ച നടത്തി. ബ്രിട്ടനുമായി ശതകോടികൾ വിലമതിക്കുന്ന വ്യാപാര കരാറുകളിലാണ് സൗദി ഒപ്പുവെച്ചത്. ബ്രിട്ടനിൽനിന്ന് 48 ടൈഫൂൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറാണ് അതിൽ പ്രധാനം.
വിമാനക്കരാറിൽ ഒപ്പുവെക്കുന്നതോടെ ബ്രിട്ടീഷ് ഖജനാവിലേക്കെത്തുക ബില്യണുകളാണ്. ഇതിന് പുമെ, ബ്രിട്ടീഷ ്പ്രതിരോധ വ്യവസായ രംഗത്ത് തൊഴിൽ സാധ്യതകളും വർധിക്കും. ഇരുരാജ്യങ്ങളുമായുള്ള സുരക്ഷാസഹകരണം സംബന്ധിച്ച് പ്രതിരോധ സെക്രട്ടറി ഗാവിൻ വില്യംസണും മുഹമ്മദ് ബിൻ സൽമാനും ചർച്ച നടത്തി. സൗദിയും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധത്തിന് കൂടുതൽ തിളക്കം നൽകുന്നതാണ് സന്ദർശമെന്ന് ഗാവിൻ പറഞ്ഞു.
സൗദി സുരക്ഷാസേനയെ ആധുനികവത്കരിക്കാനുള്ള സൗദി അറേബ്യൻ സർ്ക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ടൈഫൂൺ എയർക്രാഫ്റ്റുകളുടെ നിർമ്മാതാക്കളായ ബിഎഇ സിസ്റ്റംസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ചാൾസ് വുഡ്‌ബേൺ പറഞ്ഞു. ബ്രിട്ടനും സൗദിക്കും ഇത് പുരോഗതിയിലേക്കുള്ള ചുവടുവെയ്‌പ്പിന്റെ നിമിഷമാണെന്നും അദ്ദേഹം വിലയിരുത്തി.
നേരത്തേ തെരേസ മേയുമായുള്ള ചർച്ചയിൽ 65 ബില്യൺ പൗണ്ടിന്റെ നിക്ഷേപ-വ്യാപാര കരാറുകളിലും സൗദി രാജകുമാരൻ ഒപ്പുവെച്ചിരുന്നു. ബ്രെക്‌സിറ്റിനുശേഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പുകൾക്കിടെ സൗദിയുമായുള്ള കരാറുകൾ പിടിവള്ളിയാകുമെന്നാണ് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള കരാറിലേർപ്പെട്ടതോടെ, പശ്ചിമേഷ്യയിലെ സംഘർഷത്തിന് ബ്രിട്ടൻ പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് യുദ്ധവിരുദ്ധ കാമ്പെയിൻകാർ വിമർശിക്കുന്നു.