- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ദൈവത്തെ നിരസിക്കുന്നത് ഭീകരപ്രവർത്തനത്തിന് തുല്യം; ദൈവം ഇല്ല എന്ന് ട്വീറ്റ് ചെയ്തയാൾക്ക് സൗദി അറേബ്യ നൽകിയത് 10 വർഷം തടവും 2000 ചാട്ടവാറടിയും
ഒരുപക്ഷേ, ഭീകരപ്രവർത്തനം നടത്തിയാൽപ്പോലും ഇത്ര വലിയ ശിക്ഷ ലഭിച്ചെന്ന് വരില്ല. താനൊരു നിരീശ്വരവാദിയാണെന്ന് ട്വിറ്ററിൽ കുറിച്ച 28-കാരന് സൗദി അറേബ്യയിലെ കോടതി നൽകിയ ശിക്ഷ പത്തുവർഷം തടവും 2000 ചാട്ടവാറടിയും! ഖുറാനെ തള്ളിപ്പറയുകയും ദൈവമില്ലെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. നിരീശ്വരവാദം പ്രചരിപ്പിക്കുന്ന തരത്തിലുള്ള 600-ഓളം ട്വീറ്റുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് സൗദിയിലെ മത പൊലീസ് കണ്ടെത്തി. രണ്ടുവർഷം മുമ്പ് കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് നിരീശ്വരവാദം സൗദിയിൽ ഭീകരപ്രവർത്തനത്തിന് തുല്യമായ കുറ്റമാണ്. സോഷ്യൽ മീഡിയയിലൂടെ താൻ പ്രചരിപ്പിച്ച കാര്യങ്ങൾ തന്റെ വിശ്വാസമാണെന്നും അത് പ്രകടിപ്പിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ഖുറാനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന ട്വീറ്റുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് മത പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞവർഷം നിര്യാതനായ അബ്ദുള്ള രാജാവാണ് ഇത്തരം വിമർശനങ്ങളെയും തീവ്രവാദത്തിന്റെ പരിധിയിൽപ്പെടുത്തുന്ന നിയമം
ഒരുപക്ഷേ, ഭീകരപ്രവർത്തനം നടത്തിയാൽപ്പോലും ഇത്ര വലിയ ശിക്ഷ ലഭിച്ചെന്ന് വരില്ല. താനൊരു നിരീശ്വരവാദിയാണെന്ന് ട്വിറ്ററിൽ കുറിച്ച 28-കാരന് സൗദി അറേബ്യയിലെ കോടതി നൽകിയ ശിക്ഷ പത്തുവർഷം തടവും 2000 ചാട്ടവാറടിയും! ഖുറാനെ തള്ളിപ്പറയുകയും ദൈവമില്ലെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം.
നിരീശ്വരവാദം പ്രചരിപ്പിക്കുന്ന തരത്തിലുള്ള 600-ഓളം ട്വീറ്റുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് സൗദിയിലെ മത പൊലീസ് കണ്ടെത്തി. രണ്ടുവർഷം മുമ്പ് കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് നിരീശ്വരവാദം സൗദിയിൽ ഭീകരപ്രവർത്തനത്തിന് തുല്യമായ കുറ്റമാണ്.
സോഷ്യൽ മീഡിയയിലൂടെ താൻ പ്രചരിപ്പിച്ച കാര്യങ്ങൾ തന്റെ വിശ്വാസമാണെന്നും അത് പ്രകടിപ്പിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ഖുറാനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന ട്വീറ്റുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് മത പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.
കഴിഞ്ഞവർഷം നിര്യാതനായ അബ്ദുള്ള രാജാവാണ് ഇത്തരം വിമർശനങ്ങളെയും തീവ്രവാദത്തിന്റെ പരിധിയിൽപ്പെടുത്തുന്ന നിയമം നടപ്പിലാക്കിയത്. പൊതുജീവിതത്തിന് വിഘാതമാകുന്ന പ്രവർത്തനങ്ങളെല്ലാം ഭീകരപ്രവർത്തനത്തിന്റെ പരിധിയിലാണ് വരുന്നത്. ഇസ്ലാം മതത്തിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതും ഈ നിയമം അനുസരിച്ച് ഭീകരവാദമാണെന്ന് പുതിയ നിയമം അനുശാസിക്കുന്നു.