- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഡപ്യൂട്ടി ക്രൗൺ പ്രിൻസ്; ഏതു കാര്യത്തിനെയും അവസാന വാക്ക് മകൻ തന്നെ; 31-കാരനായ പ്രിൻസ് മുഹമ്മദ് ബിൻ സുൽത്താന്റെ സൂപ്പർ രാജാവായുള്ള മുന്നേറ്റം സൗദിക്ക് ഗുണം ചെയ്യുമോ? രാജകുടുംബത്തിൽ അസംതൃപ്തി; സൗദി ജനതയ്ക്ക് ആശങ്ക
എണ്ണവില കുത്തനെ ഇടിഞ്ഞതോടെ രാജ്യത്തുണ്ടായ സാമ്പത്തിക ഞെരുക്കത്തെ നിയന്ത്രിക്കാനാണ് ഡപ്യൂട്ടി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കടുത്ത സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ ബജറ്റിനുമേൽ കൈവച്ച സൽമാൻ, കരാറുകൾ റദ്ദാക്കുകയും ഗവൺമെന്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എന്നാൽ, സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ച രാജകുമാരനെ, ഫ്രാൻസിലെ വിശ്രമ കേന്ദ്രത്തിലൊരു യാട്ടിൽ കണ്ടപ്പോൾ നാട്ടുകാർ മാത്രമല്ല, രാജകുടുംബമൊന്നാകെ ഞെട്ടി. മാത്രമല്ല, കടലിൽ കണ്ട മനോഹരമായൊരു യാട്ട് സ്വന്തമാക്കാനും സൽമാൻ തയ്യാറായി. റഷ്യൻ വോഡ്ക മുതലാളി യൂറി ഷെഫ്‌ലറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെറീൻ എന്ന യാട്ട് 55 കോടി ഡോളർ മുടക്കി മണിക്കൂറുകൾക്കകം സ്വന്തമാക്കകുയും ചെയ്തു. രാജ്യത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വരുത്താൻ ശ്രമിക്കുന്ന സൽമാനോടുള്ള മുറുമുറുപ്പ് ഇതോടെ ശക്തമായി. ഭരണത്തിൽ സൽമാന്റെ കൈകടത്തലുകൾ രാജകുടുംബത്തിലും പുറത്തും ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. രണ്ടുവർഷത്തിനിടെ സൗദിയിലെ ഏറ്റവും ധനാഢ്യനായ രാജകുടുംബ
എണ്ണവില കുത്തനെ ഇടിഞ്ഞതോടെ രാജ്യത്തുണ്ടായ സാമ്പത്തിക ഞെരുക്കത്തെ നിയന്ത്രിക്കാനാണ് ഡപ്യൂട്ടി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കടുത്ത സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ ബജറ്റിനുമേൽ കൈവച്ച സൽമാൻ, കരാറുകൾ റദ്ദാക്കുകയും ഗവൺമെന്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
എന്നാൽ, സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ച രാജകുമാരനെ, ഫ്രാൻസിലെ വിശ്രമ കേന്ദ്രത്തിലൊരു യാട്ടിൽ കണ്ടപ്പോൾ നാട്ടുകാർ മാത്രമല്ല, രാജകുടുംബമൊന്നാകെ ഞെട്ടി. മാത്രമല്ല, കടലിൽ കണ്ട മനോഹരമായൊരു യാട്ട് സ്വന്തമാക്കാനും സൽമാൻ തയ്യാറായി. റഷ്യൻ വോഡ്ക മുതലാളി യൂറി ഷെഫ്‌ലറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെറീൻ എന്ന യാട്ട് 55 കോടി ഡോളർ മുടക്കി മണിക്കൂറുകൾക്കകം സ്വന്തമാക്കകുയും ചെയ്തു.
രാജ്യത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വരുത്താൻ ശ്രമിക്കുന്ന സൽമാനോടുള്ള മുറുമുറുപ്പ് ഇതോടെ ശക്തമായി. ഭരണത്തിൽ സൽമാന്റെ കൈകടത്തലുകൾ രാജകുടുംബത്തിലും പുറത്തും ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. രണ്ടുവർഷത്തിനിടെ സൗദിയിലെ ഏറ്റവും ധനാഢ്യനായ രാജകുടുംബാംഗമായി മാറിയ സൽമാന്റെ തീരുമാനങ്ങൾ പലരെയും അലോസരപ്പെടുത്താൻ തുടങ്ങി.
സൗദി അറേബ്യയുടെ എല്ലാ നയങ്ങളിലും ഇക്കാലയളവിൽ സൽമാന്റെ തീരുമാനങ്ങൾ പ്രകടമായിരുന്നു. യെമനിലെ സൈനികാധിനിവേശമുൾപ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് സൽമാനാണ്. യുദ്ധം സൗദിയുടെ ഖജനാവിൽനിന്ന് കോടിക്കണക്കിന് ഡോളറാണ് ചോർത്തിയത്. ഒപ്പം അന്താരാഷ്ട്ര സമൂഹത്തിൽനിന്നുള്ള വിമർശനം വേറെയും. സാമൂഹിക നിയന്ത്രണങ്ങളിൽ അയവുവരുത്തിയത് യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് പ്രീതി നേടിക്കൊടുക്കുകയും ചെയ്തു.
സൗദി രാജകുടുംബത്തിലെ എല്ലാ കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ടായിരുന്നു സൽമാന്റെ ഉയർച്ച. കിരീടാവകാശത്തിൽ രണ്ടാം നിരയിലുള്ള സൽമാൻ, തനിക്ക് മുന്നിലുള്ളവരെ മറികടന്നുകണ്ടാണ് അധികാരത്തിൽ പിടിമുറുക്കിയത്. സീനിയോറിറ്റിക്ക് പരമപ്രാധാന്യം കൽപിച്ചിരുന്ന സൗദി രാജകുടുംബത്തിൽ, ആദ്യമായി ഡപ്യൂട്ടി ക്രൗൺ പ്രിൻസ് അധികാരത്തിന്റെ ചുക്കാൻ കൈയിലെടുത്തു. ഇതോടെയാണ് രാജകുടുംബത്തിലെ പലർക്കും എതിർപ്പ് തുടങ്ങിയത്.
അടുത്ത രാജാവാകാനുള്ള തയ്യാറെടുപ്പുകളാണ് സൽമാൻ നടത്തുന്നതെന്ന വാദം ഇതോടെ ശക്തമായി. 57-കാരനായ മുഹമ്മദ് ബിൻ നയേഫാണ് ഇപ്പോഴത്തെ കിരീടാവകാശി. നയേഫിനെ മറികടന്ന് സൽമാൻ ഭരണാധികാരിയാകാൻ ശ്രമിക്കുകയാണെന്ന് ഏവരും കരുതി. മാത്രമല്ല, ഇപ്പോഴത്തെ പ്രായത്തിൽ സൽമാൻ അധികാരമേൽക്കുകയാണെങ്കിൽ, 31-കാരനായ അദ്ദേഹം ദശാബ്ദങ്ങളോളം സൗദി ഭരിക്കുന്ന സാഹചര്യവുമുണ്ടാകുമായിരുന്നു.
സൗദിയുടെ ആഭ്യന്തര മന്ത്രികൂടിയായ നയേഫിന് അമേരിക്കയുടെ ശക്തമായ പിന്തുണയുണ്ട്. മുതിർന്ന രാജകുടുംബാംഗങ്ങളുടെ പിന്തുണയും. എന്നാൽ സൽമാന്റെ വരവ് നയേഫിനെ അപ്രസക്തമാക്കിയെന്ന് കരുതുന്നവരാണേറെയും. ഇതോടെ, അമേരിക്കൻ അധികൃതർ നയേഫിന് കൊടുക്കുന്ന പരിഗണന സൽമാനും കൊടുത്തുതുടങ്ങി. പ്രസിഡന്റ് ബരാക് ഒബാമ സൗദിയിലെത്തി രാജാവിനെ കണ്ടപ്പോൾ, അമേരിക്കൻ വിദേശ നയത്തെ സംബന്ധിച്ച ആശങ്കകൾ പങ്കുവച്ചത് സൽമാനായാരുന്നു.
യുവാക്കൾക്കിടയിലുള്ള സ്വീകാര്യതയാണ് സൽമാനെ കൂടുതൽ ശക്തനാക്കുന്നത്. തങ്ങളുടെ തലമുറയ്ക്ക് ചേർന്ന ഭരണാധികാരിയെന്നാണ് സൽമാനെ അവർ വിശേഷിപ്പിക്കുന്നത്. സൗദി മാദ്ധ്യമങ്ങളും അദ്ദേഹത്തോടൊപ്പമാണ്. കഠിനാധിവാനിയും ഒരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാകാൻ പോന്ന ധിഷണാശാലിയുമായി അവർ സൽമാനെ വിലയിരുത്തുന്നു.