സ്വദേശിവത്കരണ നടപടിയുമായി മുന്നോട്ടുപോകുന്ന സൗദിയിൽ അറുപത് കഴിഞ്ഞ പ്രവാസികൾക്ക് തൊഴിൽഭീഷണി നേരിടുമെന്ന് സൂചന. രാജ്യത്തെ അറുപത് വയസു കഴിഞ്ഞ പ്രവാസിയെ നിതാഖാത്തിൽ രണ്ട് വിദേശിക്ക് തുല്യമായി  പരിഗണിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

60 വയസുള്ള തൊഴിലാളിയെ ഒരു സ്ഥാപനത്തിൽ നിയമിച്ചാൽ അത് രണ്ട് വിദേശ തൊഴിലാളികളെ സ്ഥാപിച്ചതിന് തുല്ല്യമായി പരിഗണിച്ച് നിതാഖാത്തിൽ കണക്കുകൂട്ടും. രാജ്യത്തെ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുകയും തൊഴിൽ മേഖലയിലെ യൗവ്വനം നിലനിർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌കരണം. തൊഴിൽ രഹിതരായ സ്വദേശി പൗരന്മാരുടെ എണ്ണം കുറക്കുവാനും സാധിക്കുമെന്നും അധികൃതർ കണക്ക് കൂട്ടുന്നു. ഇത് പ്രായമായവരുടെ തൊഴിൽ ഭീഷണിയിലാക്കും.

സൗദിയിൽ നിക്ഷേപക വിസയിൽ വന്നവർ, വിദ്യാഭ്യാസ രംഗത്തെ പ്രൊഫണലിസ്റ്റ്, മെഡിക്കൽ രംഗത്തെ വിദഗ്ദർ എന്നിവരെ 60 വയസ്സിന്റെ പരിഗണനയിൽ നിന്നും ഒഴിവാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ അറുപത് വയസ്സ് കഴിഞ്ഞ മലയാളികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും.

60 വയസ്സുകഴിഞ്ഞ വിദേശികൾക്ക് ചില നിയന്ത്രണമേർപ്പെടുത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഏതാനും വർഷരങ്ങൾക്ക് മുമ്പും 60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് സൗദിയിൽ ജോലിയാവശ്യാർത്ഥം തങ്ങുന്നതിന് ചില നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിരുന്നു.