- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും സൗദി രാജാവ് വിദേശത്ത് കോടികളുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നത് എന്തിന്? മൊറോക്കോയിലെ സ്വപ്ന തുല്യമായ കടൽക്കരയിലെ കൊട്ടാരത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് പാാശ്ചാത്യ മാദ്ധ്യമങ്ങൾ
എണ്ണയ്ക്കുണ്ടായ വിലയിടിവും മേഖലയിലെ സംഘർഷങ്ങളും സൗദി അറേബ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമ്പോളും സൽമാൻ രാജാവിനെ അതൊന്നും ഏശുന്നതേയില്ല. മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും ജോലിക്കാരുടെ ശമ്പളം മരവിപ്പിക്കുന്നതുമുൾപ്പെടെയുള്ള കടുത്ത നടപടികൾ രാജ്യത്ത് അരങ്ങേറുമ്പോഴും ശതകോടികൾ വിലമതിക്കുന്ന കൊട്ടാരങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് രാജാവ്. മൊറോക്കോയിലെ ടാങ്കിയറിലുള്ള തന്റെ കൊട്ടാരത്തിൽ കൂടുതൽ ആഡംബരങ്ങൾ നിറയ്ക്കുന്ന തിരക്കിലാണ് രാജാവ്. ഒക്ടോബറിൽ പകർത്തിയ ഉപഗ്രഹ ചിത്രങ്ങളനുസരിച്ച് കൊട്ടാരത്തിൽ രണ്ട് പുതിയ ഹെലിപ്പാഡുകളും കൂടുതൽ മന്ദിരങ്ങളും സ്ഥാപിച്ചതായി കാണാം. സൗദി രാജാവിന്റെ രഹസ്യ കേന്ദ്രങ്ങളിലൊന്നാമ് ഈ കൊട്ടാരം. മുപ്പതോളം മൊറോക്കോ റോയൽ ഗാർഡിന്റെ സംരക്ഷണത്തിലുള്ള കൊട്ടാരത്തിന് ചുറ്റും ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ പടുകൂറ്റൻ മതിലുമുണ്ട്. കൊട്ടാരത്തിനുള്ളിൽത്തന്നെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വേനൽ ആസ്വദിക്കാനായി സൽമാൻ രാജാവ് ഇവി
എണ്ണയ്ക്കുണ്ടായ വിലയിടിവും മേഖലയിലെ സംഘർഷങ്ങളും സൗദി അറേബ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമ്പോളും സൽമാൻ രാജാവിനെ അതൊന്നും ഏശുന്നതേയില്ല. മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും ജോലിക്കാരുടെ ശമ്പളം മരവിപ്പിക്കുന്നതുമുൾപ്പെടെയുള്ള കടുത്ത നടപടികൾ രാജ്യത്ത് അരങ്ങേറുമ്പോഴും ശതകോടികൾ വിലമതിക്കുന്ന കൊട്ടാരങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് രാജാവ്. മൊറോക്കോയിലെ ടാങ്കിയറിലുള്ള തന്റെ കൊട്ടാരത്തിൽ കൂടുതൽ ആഡംബരങ്ങൾ നിറയ്ക്കുന്ന തിരക്കിലാണ് രാജാവ്.
ഒക്ടോബറിൽ പകർത്തിയ ഉപഗ്രഹ ചിത്രങ്ങളനുസരിച്ച് കൊട്ടാരത്തിൽ രണ്ട് പുതിയ ഹെലിപ്പാഡുകളും കൂടുതൽ മന്ദിരങ്ങളും സ്ഥാപിച്ചതായി കാണാം. സൗദി രാജാവിന്റെ രഹസ്യ കേന്ദ്രങ്ങളിലൊന്നാമ് ഈ കൊട്ടാരം. മുപ്പതോളം മൊറോക്കോ റോയൽ ഗാർഡിന്റെ സംരക്ഷണത്തിലുള്ള കൊട്ടാരത്തിന് ചുറ്റും ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ പടുകൂറ്റൻ മതിലുമുണ്ട്. കൊട്ടാരത്തിനുള്ളിൽത്തന്നെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വേനൽ ആസ്വദിക്കാനായി സൽമാൻ രാജാവ് ഇവിടെ എത്തിയപ്പോൾ രാജാവിനെ നഗരം കാണിക്കാനായി ഒരുക്കി നിർത്തിയിരുന്നത് നൂറോളം കാറുകളാണ്. കൊട്ടാരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പുറംലോകമറിയാറില്ല. ഉപഗ്രഹ ചിത്രങ്ങളിലൂടെയും കൊട്ടാരത്തിനുള്ളിൽ ജീവനക്കാരിൽനിന്ന് ചോർന്ന് കിട്ടുന്ന വിവരങ്ങളുമാണ് ആശ്രയം. കഴിഞ്ഞ ഒരുവർഷത്തിനിടെ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെനടന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ വന്ന മാറ്റം തെളിയിക്കുന്നു.
രാജ്യം 97 ബില്യൺ ഡോളർ കമ്മിയിലൂടെ കടന്നുപോകുമ്പോൾ ഈ ചെലവുകൾ എങ്ങനെ നേരിടുന്നുവെന്നതാണ് പ്രധാന ചോദ്യം. എന്നാൽ, സ്വന്തം സമ്പത്തിൽനിന്നാണ് രാജാവ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്ന് സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി അനസ് അൽ ക്വാസയേർ പറഞ്ഞു. എണ്ണവിലയിലുണ്ടായ തകർച്ച നേരിടുന്നതിന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്ന രാജാവ്, കോടികൾ ചെലവിട്ട് കൊട്ടാരം മോടിപിടിപ്പിക്കുന്നതിനെ പാശ്ചാത്യ മാദ്ധ്യമങ്ങൾ ചോദ്യം ചെയ്യുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് മന്ത്രിമാരുടെ ശമ്പളത്തിൽ 20 ശതമാനവും ഷുര സമിതി അംഗങ്ങളുടെ ശമ്പളത്തിൽ 15 ശതമാനവും കുറവുവരുതത്താൻ രാജാവ് നിർദേശിച്ചിരുന്നു. അയൽരാജ്യമായ യെമനിലെ ആഭ്യന്തര കലാപവും സൗദിയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. യെമനിലെ സുരക്ഷ സ്വന്തം രാജ്യത്തിന്റെ സുരക്ഷയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള സൗദി കോടിക്കണക്കിന് രൂപയാണ് അവിടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവിടുന്നത്.