- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റ മിത്രങ്ങൾ എന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാനികളെക്കൊണ്ട് പൊറുതിമുട്ടി സൗദി അറേബ്യയും; സർവ കുഴപ്പങ്ങൾക്ക് പിന്നിലും പാക്കിസ്ഥാനികളെന്ന് തിരിച്ചറിഞ്ഞ് സർക്കാർ; ഇതുവരെ വിസ റദ്ദ് ചെയ്തും ജയിലിലടച്ചും സൗദി നാട് കടത്തിയത് 39,000 പാക്കിസ്ഥാനികളെ
ഭീകരതയുടെ വിളനിലമാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദത്തിന് ശക്തിപകർന്നുകൊണ്ട്, സൗദി അറേബ്യയിൽ പാക്കിസ്ഥാൻകാർക്കെതിരെ വ്യാപകമായ നാടുകടതത്തൽ നടപടി. പാക്കിസ്ഥാനുമായി വളരെയേറെ അടുപ്പം സൂക്ഷിക്കുന്ന സൗദി, നാലുമാസത്തിനിടെ 39,000 പാക്കിസ്ഥാനികളെയാണ് നാടുകടത്തിയത്. മയക്കുമരുന്ന് കടത്ത്, തട്ടിപ്പ്, അക്രമം തുടങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയാണ് നാടുകടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളവരുൾപ്പെടെ പാക്കിസ്ഥാനികൾക്ക് ഇടയിലുണ്ടെന്നാണ് സൗദി രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. പാക്കിസ്ഥാനികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്ന കാര്യം ഗൗരവപൂർവം പരിശോധിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഉത്തരവിട്ടതായും സൂചനയുണ്ട്. വിസ നിയമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കടത്തിയതിനും അക്രമവും കൊള്ളയും നടത്തിയതിനും തട്ടിപ്പ് നടത്തിയതിനുമാണ് ഏറെപ്പേരെയും നാടുകടതത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികളും നാടുകടത്തപ്പെട്ടവരിലുണ്ട്. സൗദിയിൽ വിവിധ ജോലികൾക്കായെത്തി കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരിലേറെയും
ഭീകരതയുടെ വിളനിലമാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദത്തിന് ശക്തിപകർന്നുകൊണ്ട്, സൗദി അറേബ്യയിൽ പാക്കിസ്ഥാൻകാർക്കെതിരെ വ്യാപകമായ നാടുകടതത്തൽ നടപടി. പാക്കിസ്ഥാനുമായി വളരെയേറെ അടുപ്പം സൂക്ഷിക്കുന്ന സൗദി, നാലുമാസത്തിനിടെ 39,000 പാക്കിസ്ഥാനികളെയാണ് നാടുകടത്തിയത്. മയക്കുമരുന്ന് കടത്ത്, തട്ടിപ്പ്, അക്രമം തുടങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയാണ് നാടുകടത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളവരുൾപ്പെടെ പാക്കിസ്ഥാനികൾക്ക് ഇടയിലുണ്ടെന്നാണ് സൗദി രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. പാക്കിസ്ഥാനികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്ന കാര്യം ഗൗരവപൂർവം പരിശോധിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഉത്തരവിട്ടതായും സൂചനയുണ്ട്.
വിസ നിയമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കടത്തിയതിനും അക്രമവും കൊള്ളയും നടത്തിയതിനും തട്ടിപ്പ് നടത്തിയതിനുമാണ് ഏറെപ്പേരെയും നാടുകടതത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികളും നാടുകടത്തപ്പെട്ടവരിലുണ്ട്. സൗദിയിൽ വിവിധ ജോലികൾക്കായെത്തി കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരിലേറെയും പാക്കിസ്ഥാൻകാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ജോലിക്കായി വിസ നൽകുന്നതിന് മുമ്പ് പാക് വംശജരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും വിസ നൽകേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും ശൗര കൗൺസിലിലെ സുരക്ഷാസമിതിയുടെ തലവൻ അബ്ദുള്ള അൽ സാദൗൻ ഉത്തരവിട്ടു. പാക്കിസ്ഥാനിലെ സുരക്ഷാവിഭാഗവുമായി യോജിച്ചുകൊണ്ട് വിസ പരിശോധന കർശനമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശത്തിലുള്ളത്.
സൗദിയിലേക്ക് വരുന്ന പാക്കിസ്ഥാൻകാരുടെ രാഷ്ട്രീയപരവും മതപരവുമായ നിലപാടുകൾ വ്യക്തമായും പരിശോധിച്ചിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അഫ്ഗാനിസ്താനുമായി ചേർന്നുകിടക്കുന്നതിൽ തീവ്രനിലപാടുകളുള്ള ഒട്ടേറെപ്പേർ പാക്കിസ്ഥാനിലുണ്ട്. താലിബാന്റെ സ്വാധീനമാണ് ഇതിന് പിന്നിൽ. ഇത്തരക്കാർ സൗദിയിലെത്തുന്നത് കർശനമായി തടയണമെന്ന് അദ്ദേഹം ഉത്തരവിട്ടു. നിലവിൽ തീവ്രവാദ-ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ സൗദി ജയിലുകളിൽ 82 പാക്കിസ്ഥാൻകാരുണ്ട്.