മരീന: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ഷാദിൻ, മകൾ മൂന്നു വയസുള്ള ഹൈറിൻ, ഷാദിന്റെ മാതാവ് മുംതാസ് എന്നിവരാണ് മരിച്ചത്. മദീനയിൽനിന്ന് മക്കയിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

മദീനയിൽ നിന്നും മക്കയിലേക്കുള്ള വഴിയിൽ മക്കയിൽ എത്തുന്നതിനു ഏതാണ്ട് 120 കി.മി മുമ്പ് അൽ കാമിൽ എന്ന സ്ഥലത്തു വച്ച് ഇവർ സഞ്ചരിച്ച കാർ മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ശാദിൽ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. മക്കയിലെ സ്റ്റാർ മാസ് അറേബ്യ എന്ന കമ്പനിയിൽ നെറ്റ്‌വർക്കിങ് എഞ്ചിനിയർ ആയി ജോലി ചെയ്യുകയാണ് ഷാദിൻ. സന്ദർശക വിസയിൽ സൗദിയിൽ എത്തിയ മാതാപിതാക്കളോടൊപ്പം ശാദിലും കുടുംബവും മദീനയിൽ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്

അപകടത്തിൽ നിസാര പരിക്കേറ്റ ശാദിലിന്റെ പിതാവ് കരീം മാസ്റ്റർ, ശാദിലിന്റെ ഭാര്യ രിഷന എന്നിവർ ഇപ്പോൾ ജിദ്ദയിലുണ്ട്. ഇവർക്ക് നിസ്സാര പരിക്ക് മാത്രമേ പറ്റിയിട്ടുള്ളൂ. മരിച്ചവരുടെ മൃതദേഹങ്ങൾ കുലൈസിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.