മദീന: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്.

ഐറിൻ ഷാദിൻ, മകൾ ഹൈറിൻ(മൂന്നുവയസ്സ്), ഷാദിന്റെ മാതാവ് മുംതാസ് എന്നിവരാണ് മരിച്ചത്. സന്ദർശകവിസയിൽ സൗദിയിൽ എത്തിയ മാതാവിനും മകൾക്കുമൊപ്പം മദീനയിൽ നിന്ന് മക്കയ്ക്കുള്ള പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

കാർ ഓടിച്ചിരുന്ന ഷാദിൻ വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. മദീനയിൽ നിന്നും മക്കയിലേക്ക് വരുന്ന വഴിയിൽ മക്ക എത്തുന്നതിന് 120 കി.മി മുമ്പ് അൽ കാമിൽ എന്ന സ്ഥലത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു.

മക്കയിലെ സ്റ്റാർ മാസ് അറേബ്യ എന്ന കമ്പനിയിലെ നെറ്റ്‌വർക്ക് എൻജിനീയർ ആണ് ഷാദിൽ. സന്ദർശന വിസയിൽ സൗദിയിലെത്തിയ മാതാപിതാക്കളോടൊപ്പം മദീനയിൽ പോയി മടങ്ങി വരുന്നവഴിക്കാണ് അപകടം നടന്നത്. അപകടത്തിൽ ഷാദിലിന്റെ ഭാര്യ രിഷന, പിതാവ് കരീം മാസ്റ്റർ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ കലൈസിലെ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.