- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദീന സന്ദർശനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ ട്രക്കിടിച്ചു; കോഴിക്കോട് സ്വദേശികളായ മലയാളി യുവതികൾ മരിച്ചു
ജിദ്ദ: മദീന സന്ദർശനത്തിന് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ട്രക്ക് വന്നിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവതികൾ മരിച്ചു്. കോഴിക്കോട് അത്തോളി സ്വദേശി സമീറ ശമലും, ശമലിന്റെ അമ്മ ആസിയ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജിദ്ദയിൽ നിന്നും ഏതാണ്ട് 75 കിലോമീറ്റർ അകലെ തൂവ്വലിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തു തന്നെ ഇരു
ജിദ്ദ: മദീന സന്ദർശനത്തിന് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ട്രക്ക് വന്നിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവതികൾ മരിച്ചു്. കോഴിക്കോട് അത്തോളി സ്വദേശി സമീറ ശമലും, ശമലിന്റെ അമ്മ ആസിയ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ജിദ്ദയിൽ നിന്നും ഏതാണ്ട് 75 കിലോമീറ്റർ അകലെ തൂവ്വലിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തു തന്നെ ഇരുവരും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസ്സുകാരി അനബിയയെ ഗുരുതരമായ പരുക്കുകളോടെ മക്ക അൽനൂർ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. മരിച്ചവരുടെ മ്യതദേഹങ്ങൾ ജിദ്ദ കിംങ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ശമൽ, മൂത്തമകൾ ഐലിൻ, ശമലിന്റെ പിതാവ് മുഹമ്മദലി എന്നിവർക്കും അപകടത്തിൽ പരുക്ക് പറ്റിയിട്ടുണ്ടെങ്കിലും പരുക്ക് നിസാരമായതിനാൽ പ്രാഥമിക ചികിത്സ നൽകി ഇവരെ ിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുടുംബം ഉംറ നിർവ്വഹിച്ച് താമസ സ്ഥലത്ത് തിരിച്ചെത്തിയത്.കുടുംബസമേതം ജിദ്ദയിൽ കഴിയുന്ന ശമലിന്റെ പിതാവ് മുഹമ്മദലിയും മാതാവ് ആസ്യയും 10 ദിവസം മുമ്പാണ് സന്ദർശക വിസയിൽ എത്തിയത്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോവുമെന്ന് ബന്ധുക്കൾ അറിയിച്ചു.