- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി എയർലൈൻസിന്റെ കാബിൻ ക്രൂവിൽ സൗദി സ്ത്രീകൾക്ക് നിരോധനം; കാരണം വ്യക്തമാക്കാതെ അധികൃതർ
റിയാദ്: സൗദി എയർലൈൻസിന്റെ ക്യാബിൻ ക്രൂവിൽ സ്ത്രീകളെ നിയമിക്കില്ലെന്ന് വ്യക്തമാക്കി എയർലൈൻസ് അധികൃതർ. എയർഹോസ്റ്റസ് മുതലുള്ള ക്യാബിൻ ക്രൂവിലാണ് സൗദി സ്ത്രീകളെ ഉൾപ്പെടുത്താത്തത്. സൗദി സ്ത്രീകൾക്ക് തങ്ങളുടെ വിമാനങ്ങൾക്കകത്ത് ജോലിയില്ലെന്ന് എയർലൈൻസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൾ റഹ്മാൻ അൽഫഹദ് വ്യക്തമാക്കി. അതേ സമയം എയർലൈ
റിയാദ്: സൗദി എയർലൈൻസിന്റെ ക്യാബിൻ ക്രൂവിൽ സ്ത്രീകളെ നിയമിക്കില്ലെന്ന് വ്യക്തമാക്കി എയർലൈൻസ് അധികൃതർ. എയർഹോസ്റ്റസ് മുതലുള്ള ക്യാബിൻ ക്രൂവിലാണ് സൗദി സ്ത്രീകളെ ഉൾപ്പെടുത്താത്തത്. സൗദി സ്ത്രീകൾക്ക് തങ്ങളുടെ വിമാനങ്ങൾക്കകത്ത് ജോലിയില്ലെന്ന് എയർലൈൻസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൾ റഹ്മാൻ അൽഫഹദ് വ്യക്തമാക്കി.
അതേ സമയം എയർലൈൻസിലെ ഗ്രൗണ്ട് സ്റ്റാഫിൽ സ്ത്രീകളെ നിയമിക്കും. വിമാനത്തിനകത്ത് സൗദി സ്ത്രീകളെ ജോലിക്ക് നിർത്തേണ്ടെന്ന് തന്നെയാണ് എയർലൈൻസിന്റെ തീരുമാനം. സൗദി സ്ത്രീകളെ വിമാനജീവനക്കാരായി നിയമിക്കുന്നില്ലെന്ന തീരുമാനം പുറത്തുവിട്ടപ്പോഴും അതിനുള്ള കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കടുത്ത മതനിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് എയർലൈൻസിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതിൽ അത്ഭുതപ്പെടാനില്ല.
Next Story