സൗദി അറേബൃയുടെ ദേശീയ വിമാനമായ സൗദി എയർലൈൻസ് ടിക്കറ്റ് ബുക്കിംഗിന് ഇനി മുതൽ പാസ്‌പോർട്ട് നമ്പർകൂടി നല്കണമെന്ന വൃവസ്ഥ നിലവിൽ വന്നു. സൗദിയിൽ നിന്നുള്ള ജിസിസി പൗരന്മാരല്ലാത്ത വിദേശികളായ യാത്രക്കാർക്കാണ് പുതിയ വൃവസ്ഥ. വിമാന ടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് പാസ്‌പോർട്ട് നമ്പർ നിർബന്ധമാക്കിയത്

ഉത്തരവ് ഞായറാഴ്‌ച്ച മുതൽ നിലവിൽ വന്നു. അതേസമയം സൗദി സ്വദേശികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും അതാത് രാജ്യങ്ങളിലെ ഐഡന്റിറ്റി കാർഡ് നമ്പർ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

സ്വദേശി വിദ്യാർത്ഥികൾക്കും വികലാംഗർക്കും സൗദി എയർലൈൻസ് ടിക്കറ്റ് നിരക്കിൽ ചില ഇളവുകൾ നൽകാറുണ്ട്. ഇളവ് ദുരുപയോഗം ചെയ്ത് മറ്റ് ചിലർ യാത്ര ചെയ്യാറുണ്ട് . ഇതു ഒഴിവാക്കുക കൂടി പുതിയ ബുക്കിങ് പരിഷ്‌ക്കരണം ലക്ഷൃംവെക്കുന്നുണ്ട്.