- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ മൊബൈൽ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സമയപരിധി അവസാനിച്ചതോടെ മലയാളികൾ മടങ്ങിത്തുടങ്ങി; പരിശോധനയുമായി അധികൃതർ; നിയമം ലംഘിച്ചാൽ രണ്ടു കൊല്ലം തടവും വൻപിഴയും
സൗദിയിലെ മൊബൈൽ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതോടെ ജോലി നഷ്ടമായ മലയാളികൾ മടങ്ങി തുടങ്ങി.മൊബൈൽ ഫോൺ വിൽപന, സർവീസ് കേന്ദ്രങ്ങളിൽ സമ്പൂർണ സ്വദേശി വൽക്കരണം പ്രാബല്യത്തിൽ വന്നതോടെ പരിശോധന ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്വദേശികൾക്കു തൊഴിലവസരങ്ങൾ നൽകുന്ന കാര്യത്തിൽ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നും പൂഴ്‌ത്തിവയ്പ് നടത്തുന്നുണ്ടോ എന്നും കർശനമായി പരിശോധിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായതിനാൽ ഞായറാഴ്ച മുതലാകും പരിശോധന ഊർജിതമാക്കുന്നത്. പരിശോധനയിൽ പിടിക്കപ്പെടുന്നവർക്ക് പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കനത്ത ശിക്ഷ നല്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിതാഖാത് നിയമം ലംഘിച്ച് വിദേശികളെ ജോലിയിൽ ുടരാൻ അനുവദിക്കുന്ന ഉടമകൾക്ക് ഓരോ വിദേശ ജോലിക്കാരനും 20,000 റിയാൽ വീതം പിഴ ചുമത്താനാണ് നീക്കം. പിടിയിലാകുന്ന വിദേശികളെ നാടുകടത്താനും മടിക്കേണ്ടതില്ലെന്നാണ് തൊഴിൽ മന്താലയത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശിക്ഷാകാലാവധി അവസാനിക്കുന്ന മുറയ്ക്ക
സൗദിയിലെ മൊബൈൽ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതോടെ ജോലി നഷ്ടമായ മലയാളികൾ മടങ്ങി തുടങ്ങി.മൊബൈൽ ഫോൺ വിൽപന, സർവീസ് കേന്ദ്രങ്ങളിൽ സമ്പൂർണ സ്വദേശി വൽക്കരണം പ്രാബല്യത്തിൽ വന്നതോടെ പരിശോധന ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്വദേശികൾക്കു തൊഴിലവസരങ്ങൾ നൽകുന്ന കാര്യത്തിൽ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നും പൂഴ്‌ത്തിവയ്പ് നടത്തുന്നുണ്ടോ എന്നും കർശനമായി പരിശോധിക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായതിനാൽ ഞായറാഴ്ച മുതലാകും പരിശോധന ഊർജിതമാക്കുന്നത്. പരിശോധനയിൽ പിടിക്കപ്പെടുന്നവർക്ക് പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കനത്ത ശിക്ഷ നല്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിതാഖാത് നിയമം ലംഘിച്ച് വിദേശികളെ ജോലിയിൽ ുടരാൻ അനുവദിക്കുന്ന ഉടമകൾക്ക് ഓരോ വിദേശ ജോലിക്കാരനും 20,000 റിയാൽ വീതം പിഴ ചുമത്താനാണ് നീക്കം. പിടിയിലാകുന്ന വിദേശികളെ നാടുകടത്താനും മടിക്കേണ്ടതില്ലെന്നാണ് തൊഴിൽ മന്താലയത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
ശിക്ഷാകാലാവധി അവസാനിക്കുന്ന മുറയ്ക്കു വിദേശികളെ നാടുകടത്തുകയും ഭാവിയിൽ രാജ്യത്തു വകൂടാതെ, നിയമലംഘനം നടത്തുന്നവരുടെ പേരുവിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടാനും സ്വദേശികളെ അഞ്ചുവർഷത്തേക്ക് ഈരംഗത്തു വ്യാപാരം നടത്തുന്നതിൽ നിന്നു വിലക്കാനും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
സ്വദേശികളായ ജോലിക്കാരെ കണ്ടെത്താനാകാത്തതിനാലാണു കടകൾ പലതും തുറക്കാതെ അടഞ്ഞ് കിടക്കുന്നുവെന്നും റിപ്പാർട്ടുണ്ട്. വിദേശികൾ നടത്തിവന്ന കടകളെല്ലാം പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട മലയാളികളിൽ ലരും നാട്ടിലേക്ക് മടങ്ങുകയാണ്. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാൻപോലും സൗദി സർക്കാർ അനുവദിക്കാതെ വന്നതോടെ വലിയ തോതിൽ സാമ്പത്തിക നഷ്ടമുണ്ടായ മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ആയിരക്കണക്കിന് മലയാളികളാണ് സൗദിയിലെ മൊബൈൽ ഫോൺവില്പന രംഗത്തും അനുബന്ധ മേഖലകളിലും ജോലി ചെയ്തിരുന്നത്.