- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയത്തുള്ള അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്ലർ; യൂറോപ്പിനുണ്ടായ വിധി ഗൾഫിനുണ്ടാവാൻ അനുവദിക്കില്ല; ഇറാനെതിരെ ആഞ്ഞടിച്ച് സൗദി കിരീടാവകാശി; സൗദി-ഇറാൻ ബന്ധം ഏറ്റവും മോശം അവസ്ഥയിൽ
റിയാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്ലറാണെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സൗദികിരീടവകാശിയുടെ വിശേഷണം. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെയാണ് ഇറാൻ പരമോന്നത നേതാവിനെതിരെ സൗദി കിരീടവകാശിയുടെ പരമാർശമെന്നതും ശ്രദ്ധേയമാണ്. യൂറോപ്പിൽ നടന്ന സംഭവങ്ങൾ പോലെ ഇറാനിലെ പുതിയ ഹിറ്റലർ മധ്യേഷ്യയിൽ ആവർത്തിക്കുന്നത് ഞങ്ങൾ ആഗ്രിഹിക്കുന്നില്ലെന്ന് അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഗൾഫിന് യുറാപോപ്പിന്റെ വിധിയുണ്ടാകാൻ അനുദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ ഇറാനുമായി സൗദി യുദ്ധത്തിന്റെ വഴിയിലാണെന്നും വ്യക്തമായി. ഇറാനെ തകർക്കാൻ എന്ത് ചെയ്യും എന്നതിന്റെ സൂചനയും അഭിമുഖത്തിൽ നൽകുന്നുണ്ട്. സൗദി-ഇറാൻ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നതാണ് ഈ പരാമർശം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെ നിലക്ക് നിർത്തും പ്രീണന നയങ്ങൾ ഒന്നും ഇറാന്റെ കാര്യത്തിൽ വിലപ്പോവില്ലെന്നാണ് മുഹമ്മദ് രാജകുമാരൻ പറയുന്നത്. അതിനർത്
റിയാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്ലറാണെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സൗദികിരീടവകാശിയുടെ വിശേഷണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെയാണ് ഇറാൻ പരമോന്നത നേതാവിനെതിരെ സൗദി കിരീടവകാശിയുടെ പരമാർശമെന്നതും ശ്രദ്ധേയമാണ്. യൂറോപ്പിൽ നടന്ന സംഭവങ്ങൾ പോലെ ഇറാനിലെ പുതിയ ഹിറ്റലർ മധ്യേഷ്യയിൽ ആവർത്തിക്കുന്നത് ഞങ്ങൾ ആഗ്രിഹിക്കുന്നില്ലെന്ന് അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഗൾഫിന് യുറാപോപ്പിന്റെ വിധിയുണ്ടാകാൻ അനുദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ ഇറാനുമായി സൗദി യുദ്ധത്തിന്റെ വഴിയിലാണെന്നും വ്യക്തമായി.
ഇറാനെ തകർക്കാൻ എന്ത് ചെയ്യും എന്നതിന്റെ സൂചനയും അഭിമുഖത്തിൽ നൽകുന്നുണ്ട്. സൗദി-ഇറാൻ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നതാണ് ഈ പരാമർശം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെ നിലക്ക് നിർത്തും പ്രീണന നയങ്ങൾ ഒന്നും ഇറാന്റെ കാര്യത്തിൽ വിലപ്പോവില്ലെന്നാണ് മുഹമ്മദ് രാജകുമാരൻ പറയുന്നത്. അതിനർത്ഥം ഒരു സൈനിക നടപടിയാണോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ഏത് വിധേനയും ഇറാനെ തളക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിൽ നിന്ന് പഠിച്ചത് അനുനയിപ്പിക്കൽ സാധ്യമല്ലെന്ന് തങ്ങൾ യൂറോപ്പിന്റെ ചരിത്രത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്. പണ്ട് യൂറോപ്പിൽ ആവർത്തിച്ചത് പുതിയ ഹിറ്റ്ലർ പശ്ചിമേഷ്യൽ ആവർത്തിക്കാൻ താത്പര്യമില്ല എന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ പറയുന്നുണ്ട്.
ഹൂത്തി-ലെബനൻ വിഷയങ്ങളുമായി ബന്ധപ്പെട്ട് സൗദിയും ഇറാനും തമ്മിൽ ഏറെ നാളായി തർക്കത്തിലേർപ്പെട്ട് വരികയാണ്. അടുത്തിടെ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി നടന്ന മിസൈലാക്രമണമടക്കം തങ്ങൾക്കെതിരെയുള്ള എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ ഇറാനാണെന്ന് സൗദി ആരോപിച്ചിരുന്നു. ഹൂത്തി വിമതർക്ക് ആയുധങ്ങൾ എത്തിച്ച് നൽകുന്നതും ഇറാനാണെന്നാണ് സൗദി അറേബ്യയുടെ ആരോപണം. അടുത്ത കാലത്ത് ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയ ലോക നേതാക്കളിൽ ഒരാളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി രാജകുമാരന്മാരെയും വ്യവസായ പ്രമുഖരെയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ശരിയാ സമത്ത് എത്തിയ ശരിയായ മനുഷ്യൻ എന്നാണ് ട്രംപിനെ രാജകുമാരൻ വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാനെതിരെയുള്ള നീക്കങ്ങൾക്കും സൗദിയിലെ ആഭ്യന്തര നടപടികൾക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിനെ കുറിച്ച് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞ കാര്യങ്ങൾ അതിനെ കുറച്ച് കൂടി ബലപ്പെടുത്തുന്നുണ്ട്.