- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ രാജാവിന്റെ ഭാര്യ കൂടിയായ സ്വന്തം അമ്മയെപ്പോലും കിരീടാവകാശി തടവിലാക്കിയിരിക്കുകയാണോ? എംബിഎസിന്റെ അമ്മ വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി അമേരിക്ക; ഇറാനെ നിയന്ത്രിച്ചില്ലെങ്കിൽ അണുബോംബ് ഉണ്ടാക്കുമെന്ന് ഭീഷണി ഉയർത്തി കിരീടാവകാശി; സൗദിയിൽ എന്തുസംഭവിക്കുന്നുവെന്നറിയാതെ ലോകം
റിയാദ്: സ്ത്രീകൾക്ക് വാഹനമോടിക്കാനും സ്വന്തം നിലയ്ക്ക് വ്യവസായം തുടങ്ങാനും സ്വാതന്ത്ര്യമനുവദിച്ച സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ ഗുരുതരമായ ആരോപണവുമായി അമേരിക്കൻ മാധ്യമങ്ങൾ. ഭരണം പിടിച്ചെടുക്കാനുള്ള തന്റെ തന്ത്രങ്ങൾ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ എംബിഎസ്, സ്വന്തം അമ്മയെ രണ്ടുവർഷമായി അജ്ഞാത തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് ആരോപണം. താൻ ഭരണം പിടിക്കുന്നതിനെ അമ്മ എതിർത്തേക്കുമെന്ന ആശങ്കമൂലമാണ് കിരിടാവകാശി ഇങ്ങനെ ചെയ്തതെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. രണ്ടുവർഷമായി ഫഹ്ദ ബിന്റ് ഫലാ ബിൻ സുൽത്താൻ ഹാത്‌ലീനും സൽമാൻ രാജാവും തമ്മിൽ കണ്ടിട്ട്. ഇരുവരെയും മനപ്പൂർവം എംബിഎസ് അകറ്റി നിർത്തിയിരിക്കുകയാണെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കിരീടാവകാശിയായിരുന്ന അർധസഹോദരനെ പുറത്താക്കിയതിനെ അമ്മ ചോദ്യം ചെയ്തതാണ് എംബിഎസ്സിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. തന്നെ കിരീടാവകാശിയാക്കാനുള്ള തീരുമാനത്തിൽനിന്ന് സൽമാൻ രാജാവിനെ ഫഹ്ദ പിൻവലിപ്പിച്ചേക്കുമെന്ന ആശങ്കയും എംബിഎസ്സിനുണ്ടായിരുന്നുവെന്നും പ
റിയാദ്: സ്ത്രീകൾക്ക് വാഹനമോടിക്കാനും സ്വന്തം നിലയ്ക്ക് വ്യവസായം തുടങ്ങാനും സ്വാതന്ത്ര്യമനുവദിച്ച സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ ഗുരുതരമായ ആരോപണവുമായി അമേരിക്കൻ മാധ്യമങ്ങൾ. ഭരണം പിടിച്ചെടുക്കാനുള്ള തന്റെ തന്ത്രങ്ങൾ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ എംബിഎസ്, സ്വന്തം അമ്മയെ രണ്ടുവർഷമായി അജ്ഞാത തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് ആരോപണം. താൻ ഭരണം പിടിക്കുന്നതിനെ അമ്മ എതിർത്തേക്കുമെന്ന ആശങ്കമൂലമാണ് കിരിടാവകാശി ഇങ്ങനെ ചെയ്തതെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു.
രണ്ടുവർഷമായി ഫഹ്ദ ബിന്റ് ഫലാ ബിൻ സുൽത്താൻ ഹാത്‌ലീനും സൽമാൻ രാജാവും തമ്മിൽ കണ്ടിട്ട്. ഇരുവരെയും മനപ്പൂർവം എംബിഎസ് അകറ്റി നിർത്തിയിരിക്കുകയാണെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കിരീടാവകാശിയായിരുന്ന അർധസഹോദരനെ പുറത്താക്കിയതിനെ അമ്മ ചോദ്യം ചെയ്തതാണ് എംബിഎസ്സിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. തന്നെ കിരീടാവകാശിയാക്കാനുള്ള തീരുമാനത്തിൽനിന്ന് സൽമാൻ രാജാവിനെ ഫഹ്ദ പിൻവലിപ്പിച്ചേക്കുമെന്ന ആശങ്കയും എംബിഎസ്സിനുണ്ടായിരുന്നുവെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു.
കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നയേഫിനെ സ്ഥാനഭ്രഷ്ടനാക്കി അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മുഹമ്മദ് ബിൻ സൽമാനെ പുതിയ കിരീടാവകാശിയായി സൽമാൻ രാജാവ് പ്രഖ്യപിച്ചത് കഴിഞ്ഞവർഷമാണ്. ഈ തീരുമാനം വരുന്നതിന് മുന്നെതന്നെ ഫഹ്ദയെ മുഹമ്മദ് ബിൻ സൽമാൻ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടാകാമെന്നാണ് വാർത്തയിൽ പറയുന്നത്.
സൗദിൽ മുമ്പ് പ്രവർത്തിച്ചിട്ടുള്ളതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 14-ഓളം മുതിർന്ന യു.എസ്. ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എംബിഎസ് അമ്മയെ അച്ഛനിൽനിന്ന് അകറ്റിനിർത്തിയിരിക്കുകയാണെന്ന യാഥാർഥ്യം കണ്ടെത്തിയതെന്നും എൻബിസി ന്യൂസ് അവകാശപ്പെടുന്നു. സൗദി അറേബ്യയിലെ ഏതോ കൊട്ടാരത്തിൽ വീട്ടുതടങ്കലിൽ കഴിയുകയാണ് ഫഹ്ദയെന്നാണ് അവർ അവകാശപ്പെടുന്നത്. അമ്മ ചികിത്സാർഥം വിദേശത്ത് പോയിരിക്കുകയാണെന്നാണ് സൽമാൻ രാജാവിനോട് പറഞ്ഞിരിക്കുന്നതെന്നും വാർത്തയിൽ പറയുന്നു. എന്നാൽ, ഇതിന് മറ്റു സ്ഥിരീകരണമൊന്നുമില്ല.
അതിനിടെ, ആയുധനിർമ്മാണ രംഗത്തും സൗദി പിന്നോട്ടുപോകില്ലെന്ന പ്രസ്താവനയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രംഗത്തെത്തി. ഇറാൻ ആണവായുധം നിർമ്മിച്ചാൽ ആണവായുധ നിർമ്മാണത്തിന് മടിക്കില്ലെന്ന് മുഹമ്മദ് എംബിഎസ് പ്രഖ്യാപിച്ചു. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ല. എന്നാൽ, അത് നിർമ്മിക്കാൻ മടിയുമില്ല. ഈ മാസം 19-ന് എംബിഎസ് അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ആണവായുധ നിർമ്മാണത്തിന് മടിക്കില്ലെന്ന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ബ്രിട്ടൻ സന്ദർശിച്ച എംബിഎസ്, ബ്രിട്ടനിൽനിന്ന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. യെമനിലെ സൗദിയുടെ ഇടപെടലിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനിടെയായിരുന്നു ഈ കരാറുമായി സൗദി മുന്നോട്ടുപോയത്.