തബൂക്ക്: വിവാഹ മോചനകഥകൾ അടിക്കടി പുറത്ത് വരുന്ന സൗദിയിൽ നിന്ന് ഒരു വിവാഹക്കഥയാണ് ഇപ്പോൾ വെറലാകുന്നത്. ഒരു പതിനാറുകാരൻ ആണ് കഥയിലെ നായകൻ. ഈ നായകന്റെ വിവാഹം പ്രമാണിച്ച് തബൂക്കിലെ സ്‌കൂളിന് ഒരാഴ്‌ച്ച നല്കിയ അവധിയാണ് വാർത്തയിൽ ഇടംപിടിക്കുന്നത്.

പനാറുകാരനായ വിദ്യാർത്ഥിക്ക് ഹണിമൂൺ ആഘോഷിക്കാനായാണ് സ്‌കൂൾ ഒരാഴ്ചത്തെ അവധി അനുവദിത്. കൂടാതെ നടത്താനിരുന്ന പരീക്ഷകളും പ്രിൻസിപ്പാൾ മാറ്റിവച്ചെന്നാണ് റിപ്പോർട്ട്. എന്തായാലും കൂട്ടുകാരന്റെ കല്യാണം പ്രമാണിച്ച് പരീക്ഷ മാറ്റിയതിന്റെ സന്തോഷത്തിലാണ് സഹപാഠികൾ.

അലി അൽ ഖിസിയെന്നാണ് കഥാനായകന്റെ പേര്. ചൊവ്വാഴ്ചയായിരുന്നു അലിയുടെ വിവാഹം. പരമ്പരാഗത വരന്റെ വേഷം ധരിച്ച് സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയിട്ടുണ്ട്.തന്റെ സഹപാഠികളും അദ്ധ്യാപകരും വിവാഹത്തിൽ ങ്കെടുക്കാനെത്തിയതിന്റെ സന്തോഷം പങ്ക വച്ചാണ് അലി ഫോട്ടോ പങ്ക് വച്ചത്. ഒപ്പം ചെറു പ്രായത്തിൽ തന്നെ വിവാഹിതരാകണമെന്ന ഉപദേശം ഈ കുട്ടി വരൻ നല്കുന്നു.

അൽ ഹിജ്‌റ ഇന്റർമീഡിയേറ്റ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് അലി. ഈ സ്‌കൂളിന്റെ പ്രിൻസിപ്പാൾ അബ്ദുൽ റഹ്മാൻ അൽ അത് വി ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.