- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ മുളകിലെ കീടനാശിനി ഉപയോഗം കുറഞ്ഞു; മുളകിന് സൗദി ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിരോധനം നീക്കി; നടപടി കീടനാശിനികൾ ചെടിയിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന്
റിയാദ്: ഇന്ത്യൻ മുളകുകൾക്ക് സൗദി ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം നീക്കി. കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 2014 മെയ് 30 മുതൽ മുളകുകളുടെ ഇറക്കുമതി നിരോധിച്ചത്. മന്ത്രാലയത്തിലെ ടെക്‌നിക്കൽ ടീം കാര്യമാി നീരീക്ഷിച്ച ശേഷം കീടനാശിനിയുടെ അംശം മുളകുകളിലില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്നാണ് വീണ്ടും മുകള
റിയാദ്: ഇന്ത്യൻ മുളകുകൾക്ക് സൗദി ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം നീക്കി. കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 2014 മെയ് 30 മുതൽ മുളകുകളുടെ ഇറക്കുമതി നിരോധിച്ചത്. മന്ത്രാലയത്തിലെ ടെക്‌നിക്കൽ ടീം കാര്യമാി നീരീക്ഷിച്ച ശേഷം കീടനാശിനിയുടെ അംശം മുളകുകളിലില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്നാണ് വീണ്ടും മുകള് ഇറക്കുമതിക്ക് അനുമതി ലഭിച്ചത്.
മുകളുകളിൽ കീടനാശിനി പ്രയോഗിച്ചിട്ടില്ലെന്ന് ഇന്ത്യൻ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അഥോറിറ്റി വ്യക്തമാക്കി. പച്ചമുളകിൽ ഉയർന്ന അളവിൽ കീടനീശിനി അംശം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കയറ്റി അയക്കുന്നതിനു മുമ്പ് കീടനാശിനി പ്രയോഗിച്ചിട്ടില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി.
ഉക്രൈൻ,ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള പോൾട്രി ഉത്പന്നങ്ങൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏഴ് ഫ്രഞ്ച് പ്രവിശ്യകളിൽ നിന്നുള്ള കോഴി ഇറച്ചിയും മുട്ടയും ഇറക്കുമതി നിരോധിച്ചിരുന്നു.
ഇന്തൃയെ കൂടാതെ സൗദിയിലെ ത്വായിഫ്, യമൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം മുളകുകൾ സൗദി മാർക്കറ്റിലെത്തുന്നുണ്ട്. ഈ ജിപ്തിൽ നിന്നും ചുവപ്പ് നിറത്തിലുള്ള മുളകും സൗദി മാർക്കറ്റിലെത്തുന്നുണ്ട്. മുകളിന് സൗദിയിലേർപ്പെടുത്തിയ വിലക്ക് നിങ്ങുന്നതോടെ ഈ മേഖലയിൽ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന കർഷകർക്ക് ആശ്വസിക്കാനാകും.