- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമലംഘനത്തിലുള്ള പിഴയിൽ വൻ വർധനവിന് സാധ്യത; അടിമുടി പരിഷ്കരിച്ച തൊഴിൽ നിയമം പതിനാല് മുതൽ പ്രാബല്യത്തിൽ; നിയമം മാറുന്നത് പത്ത് വർഷങ്ങൾക്ക് ശേഷം
റിയാദ്: പത്ത് വർഷങ്ങൾക്ക് ശേഷം സൗദി തൊഴിൽ നിയമത്തിലെ മാറ്റങ്ങൾ വരുത്തുന്നു. നിയമത്തിലെ 38 അനുഛേദങ്ങൾ പരിഷ്‌കരിച്ചുകൊണ്ടുള്ള പുതിയ തൊഴിൽ നിയമം ആണ് ഹിജ്‌റ പുതുവർഷത്തിൽ (ഒക്ടോബർ 14) നിലവിൽ വരുക. പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമം അന്താരാഷ്ട്ര തൊഴിൽ നിയമത്തിന് യോജിക്കുന്ന തരത്തിൽ ആണ് പരിഷ്‌കരിക്കുകയെന്ന് തൊഴിൽ നിയമവിദ
റിയാദ്: പത്ത് വർഷങ്ങൾക്ക് ശേഷം സൗദി തൊഴിൽ നിയമത്തിലെ മാറ്റങ്ങൾ വരുത്തുന്നു. നിയമത്തിലെ 38 അനുഛേദങ്ങൾ പരിഷ്‌കരിച്ചുകൊണ്ടുള്ള പുതിയ തൊഴിൽ നിയമം ആണ് ഹിജ്‌റ പുതുവർഷത്തിൽ (ഒക്ടോബർ 14) നിലവിൽ വരുക. പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമം അന്താരാഷ്ട്ര തൊഴിൽ നിയമത്തിന് യോജിക്കുന്ന തരത്തിൽ ആണ് പരിഷ്‌കരിക്കുകയെന്ന് തൊഴിൽ നിയമവിദഗ്ദർ വിശദീകരിച്ചു. എന്നാൽ പുതിയ തൊഴിൽ നിയമത്തിൽ വരുത്തിയ മാറ്റത്തിന്റെ വിശദാംശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
പരിഷ്‌കരണത്തിന്റെ മുഖ്യ ഊന്നൽ തൊഴിൽ നിയമലംഘനങ്ങളുവമായി ബന്ധപ്പെട്ട 39ാം അനുഛേദത്തിലാണെന്നാണ് സൂചന.തൊഴിലാളി, തൊഴിലുടമ, തൊഴിൽ സ്ഥാപനം എന്നിവരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് പരിഷ്‌കരണം.സ്വദേശി വനിതകൾ കൂടുതൽ തൊഴിൽ വിപണിയിലേക്ക് കടന്നുവന്ന സാഹചര്യത്തിൽ സ്ത്രീകളുടെ തൊഴിൽ പരിസരം കൂടി ഉൾക്കൊള്ളുന്നതാണ് പുതിയ പരിഷ്‌കരണം.
തൊഴിൽ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞുകൊണ്ടാണ് പരിഷ്‌കരണമെന്ന് മന്ത്രാലയ വൃത്തങ്ങൾവിശദീകരിച്ചു.നിയമലംഘനത്തിനുള്ള പിഴയിൽ വൻ വർധന പുതിയ നിയമത്തിൽ പ്രതീക്ഷിക്കാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.