- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏജൻസികളുടെ ഫീസ് തട്ടിപ്പിന് കടിഞ്ഞാണിട്ട് തൊഴിൽ മന്ത്രാലയം; ഗാർഹിക തൊഴിലാളികളുടെ സർവ്വീസ് ചാർജ് പ്രസിദ്ധപ്പെടുത്താൻ നിർദ്ദേശം; പരസ്യപ്പെടുത്താത്ത കമ്പനികളുടെ സേവനം റദ്ദാക്കാനും നീക്കം
റിയാദ്: സൗദിയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ഫീസ് തട്ടിപ്പിന് കടിഞ്ഞാണിടാൻ മന്ത്രാലയം. ഗാർഹിക തൊഴിലാളികളേയും മറ്റും റിക്രൂട്ട് ചെയ്യുന്നതിന് പല സ്ഥാപനങ്ങളും വൻതുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശവുമായി മന്ത്രാലയം രംഗത്തെത്തിയത്. എല്ലാ റിക്രൂട്ട്‌മെന്റ് കമ്പനികളും റിക്രൂട്ട്‌മെന്റ് ഓഫിസുകളും ഗ
റിയാദ്: സൗദിയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ഫീസ് തട്ടിപ്പിന് കടിഞ്ഞാണിടാൻ മന്ത്രാലയം. ഗാർഹിക തൊഴിലാളികളേയും മറ്റും റിക്രൂട്ട് ചെയ്യുന്നതിന് പല സ്ഥാപനങ്ങളും വൻതുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശവുമായി മന്ത്രാലയം രംഗത്തെത്തിയത്. എല്ലാ റിക്രൂട്ട്‌മെന്റ് കമ്പനികളും റിക്രൂട്ട്‌മെന്റ് ഓഫിസുകളും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർവീസ് ചാർജ് എത്രയാണെന്ന് പരസ്യപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശം. നിർദ്ദേശം നടപ്പാക്കാത്ത കമ്പനികളുടേയും ഓഫിസുകളുടേയും ഓൺലൈൻ ഏജൻസി സേവനം റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഹൗസ് ഡൈവർ, വീട്ടുവേലക്കാരികൾ തുടങ്ങിയ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സർവീസ് ചാർജ് സംബന്ധിച്ച
വിവരങ്ങൾ ആണ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ വിവരങ്ങൾ വിവരിക്കുന്ന മുസാനിദ് സൈറ്റിൽ പരസ്യപ്പെടുത്തേണ്ടത്.തൊഴിലാളികളുടെ രാജ്യം, പ്രാഫഷൻ എന്നിവയും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള സർവീസ് ചാർജും മുസാനിദ് സൈറ്റിൽ കമ്പനികളും ഓഫിസുകളും വിശദമാക്കണം.
ഇഷ്ടാനുസരണം ഏതു രാജ്യക്കാരായ തൊഴിലാളികളേയും തിരഞ്ഞെടുക്കാൻ ഇതിലൂടെ കഴിയും. ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽകരാറിൽ തൊഴിലുടമയും സൗദിയിലെ അംഗീകൃത റിക്രൂട്ട്‌മെന്റ് സ്ഥാപനവും ഒപ്പുവച്ചിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഈ ഒപ്പിന് വേണ്ടി മാത്രം സൗദിയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ 1000 മുതൽ 2000 റിയാൽ വരെ ഈടാക്കുന്നതായും പരാതിയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് റിക്രൂട്ട്‌മെന്റ് ചാർജ് എത്രയെന്നു വ്യക്തമാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചത്.
ഗാർഹിക തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങളും നിയമങ്ങളും മുസാനിദ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വിവരങ്ങൾ, സൗദിയിലെ തൊഴിൽ തർക്കപരിഹാര സമിതിയുടെ വിവരങ്ങൾ, പരാതി നൽകേണ്ട രീതി, തൊഴിൽ കരാർ രൂപം, ശമ്പളം കൈപ്പറ്റുന്നതിള്ള രൂപം, എകസിറ്റ്-റീ എൻട്രി അപേക്ഷ, ഇഖാമ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവക്കുള്ള അപേക്ഷാഫോറം തുടങ്ങിയ വിവരങ്ങളും മുസാനിദ് സൈറ്റിൽ ലഭ്യമാണ്.