- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിക്രൂട്ടിങ് നിരക്കും കാലാവധിയും പ്രസിദ്ധീകരിച്ചാലും പുലിവാലൊഴിയാതെ ഏജൻസികൾ; സൗദിയിൽ റിക്രൂട്ടിങ് സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ രഹസ്യ വിഭാഗവുമായി തൊഴിൽ മന്ത്രാലയം
റിക്രൂട്ടിങ് നിരക്കും കാലാവധിയും പ്രസിദ്ധീകരിച്ചാലും ഏജൻസികൾക്ക് പുലിവാലൊഴിയുന്നില്ല. ഇത്തരത്തിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണോ പ്രവർത്തിക്കുന്നത് എന്നറിയാൻ പ്രത്യേക രഹസ്യ വിഭാഗത്തെ കൊണ്ട് വന്നതാണ് ഏജൻസികൾക്ക് പുലിവാലായിരിക്കുന്നത്. 'മുസാനിദ്' വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണോ സ്ഥാപനങ്ങൾ പ്രവ
റിക്രൂട്ടിങ് നിരക്കും കാലാവധിയും പ്രസിദ്ധീകരിച്ചാലും ഏജൻസികൾക്ക് പുലിവാലൊഴിയുന്നില്ല. ഇത്തരത്തിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണോ പ്രവർത്തിക്കുന്നത് എന്നറിയാൻ പ്രത്യേക രഹസ്യ വിഭാഗത്തെ കൊണ്ട് വന്നതാണ് ഏജൻസികൾക്ക് പുലിവാലായിരിക്കുന്നത്.
'മുസാനിദ്' വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാനാണ് രഹസ്യ വിഭാഗത്തിന് മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. വ്യാജ നിരക്കുകളാണ് ഏജൻസികൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക പരിശോധന വിഭാഗത്തെ നിശ്ചയിച്ചതെന്ന് തൊഴിൽ സഹമന്ത്രി ഡോ. മുഫ്രിജ് അൽഹഖബാനി പറഞ്ഞു.
മന്ത്രാലയത്തിന്റെ പെർമിറ്റുള്ളവർക്ക് മാത്രമേ വിവരം നൽകാനാവൂ എന്നതിനാൽ വ്യാജ ഏജൻസികൾക്ക് സൈറ്റിൽ വിവരം നൽകാനാവില്ല. എന്നാൽ നൽകിയ വിവരങ്ങളും ഈടാക്കുന്ന നിരക്കും ജോലിക്കാർ സൗദിയിലത്തൊൻ എടുക്കുന്ന കാലാവധിയും തമ്മിലാണ് പരിശോധന നടത്തുക.