- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മിനിമം വേതന വ്യവസ്ഥ നടപ്പാക്കാൻ നീക്കം; വിദേശികൾക്ക് 2500 റിയാലും,സ്വദേശികൾക്ക് 5300 റിയാലും മിനിമം ശമ്പളമാക്കാൻ നീക്കം
റിയാദ്: സൗദിയിലുള്ള മലയാളികളുൾപ്പെട്ട പ്രവാസികൾക്ക് ശമ്പള വർദ്ധനവ് ഉറപ്പാക്കാവുന്ന ഒരു റിപ്പോർട്ട് പുറത്ത് വന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം ശമ്പളം 5300 റിയാലും വിദേശികൾക്ക് 2500 റിയാലും ആക്കാൻ തൊഴിൽമന്ത്രാലയം നീക്കം നടത്തുന്നതായി റിപോർട്ട്. ശമ്പള സുരക്ഷ പദ്ധതിയുടെ അവസാനഘട്ടം അടുത്ത മാർച്ചിൽ അവസാനിക്കുന്
റിയാദ്: സൗദിയിലുള്ള മലയാളികളുൾപ്പെട്ട പ്രവാസികൾക്ക് ശമ്പള വർദ്ധനവ് ഉറപ്പാക്കാവുന്ന ഒരു റിപ്പോർട്ട് പുറത്ത് വന്നു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം ശമ്പളം 5300 റിയാലും വിദേശികൾക്ക് 2500 റിയാലും ആക്കാൻ തൊഴിൽമന്ത്രാലയം നീക്കം നടത്തുന്നതായി റിപോർട്ട്. ശമ്പള സുരക്ഷ പദ്ധതിയുടെ അവസാനഘട്ടം അടുത്ത മാർച്ചിൽ അവസാനിക്കുന്നതോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കാനിരിക്കുന്നതെന്ന് തൊഴിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ആയിരവും അതിനുമുകളിലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് അവസാനഘട്ട ശമ്പള സുരക്ഷ പദ്ധതി നടപ്പാക്കുന്നത്. പിന്നീട് ചെറുകിട സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കും. സ്വദേശികളുടെയും വിദേശികളുടെയും ശമ്പളം ബാങ്ക് വഴി മാത്രമേ ആക്കാവൂവെന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ശമ്പളം 5300 ആക്കണമെന്ന നിർദ്ദേശം സ്വദേശികളെ തൊഴിലിന് പ്രേരിപ്പിക്കാനും സ്വദേശിവത്കരണം ഊർജിതമാക്കാനും വ്യാജ സ്വദേശിവത്കരണം ഇല്ലാതാക്കാനുമാണ്. മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ തൊഴിൽമന്ത്രാലയം സ്വകാര്യമേഖലയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതിയുണ്ടാക്കിയിരുന്നു.
ഈ സമിതിയുടെ റിപ്പോർട്ടനുസരിച്ചാണ് പുതിയ നീക്കം. രാജ്യത്തിന്റെ തൊഴിൽമേഖലയിൽ വിദഗ്ധ തൊഴിലാളികളെ നിയമിക്കാൻ മിനിമം ശമ്പളം നിശ്ചയിക്കണമെന്നതാണ് സമിതി കണ്ടെത്തിയിട്ടുള്ളത്.