- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിം കാർഡിന്റെ വിരലടയാള രജിസ്‌ട്രേഷനായി ഇനി ടെലീകോം ഓഫീസിലേക്ക് പോകേണ്ട; സൗദി അറേബ്യയിൽ സിം കാർഡുകൾ ഇനി മുതൽ അബ്ഷീർ വഴി രജിസ്റ്റർ ചെയ്യാം
റിയാദ്: ഇനി സിം കാർഡ് രജിസ്‌ട്രേഷനായി വിരലടയാളം രേഖപ്പെടുത്താൻ ടെലികോം ഓഫീസ് കയറിയിറങ്ങേണ്ട. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഇനി മുതൽ മൊബൈൽ ഫോൺ സിം കാർഡ് രജിസ്ട്രേഷൻ അബ്ഷീർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഈ സൗകര്യം ഒരുമാസത്തിനുള്ളിൽ പ്രാബല്യത്തിലാകുമെന്നാണ് ഇൻഫർമേഷൻ സെന്റർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ രജിസ്ട്രേഷന് വേണ്ടി എത്തുന്നവരുടെ നീണ്ടനിരയാണ് ടെലികോം ഓഫീസുകൾക്ക് മുന്നിൽ കാണാനാകുന്നത്. പുതിയ സംവിധാനത്തോടെ ഇതിന് ഒരു അറുതിയുണ്ടാകുമെന്നാണ് കരുതുന്നത്. ആളുകളുടെ വിരലടയാളം ദേശീയ ഇൻഫർമേഷൻ സെന്ററിന് കൈമാറും. ഇതിലൂടെ സിം കാർഡ് വാങ്ങിയ ആളിനെ തിരിച്ചറിയാനാകും. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള മൊബൈൽ ഫോൺ ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിം കാർഡ് വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആഭ്യന്തമന്ത്രാലയം തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ സെപ്റ്റംബറിൽ നിയമവും നിലവിൽ വന്നു. എല്ലാ മൊബൈൽ കമ്പനികളും സിം കാർഡ് വിൽപ്പനയിൽ പുതിയ നിയമം നടപ്പാക്കണമെന്നും നിർദേശമുണ്ട്. പ്രീപെയ്ഡ് മൊബൈൽ കണക്
റിയാദ്: ഇനി സിം കാർഡ് രജിസ്‌ട്രേഷനായി വിരലടയാളം രേഖപ്പെടുത്താൻ ടെലികോം ഓഫീസ് കയറിയിറങ്ങേണ്ട. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഇനി മുതൽ മൊബൈൽ ഫോൺ സിം കാർഡ് രജിസ്ട്രേഷൻ അബ്ഷീർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.
ഈ സൗകര്യം ഒരുമാസത്തിനുള്ളിൽ പ്രാബല്യത്തിലാകുമെന്നാണ് ഇൻഫർമേഷൻ സെന്റർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ രജിസ്ട്രേഷന് വേണ്ടി എത്തുന്നവരുടെ നീണ്ടനിരയാണ് ടെലികോം ഓഫീസുകൾക്ക് മുന്നിൽ കാണാനാകുന്നത്. പുതിയ സംവിധാനത്തോടെ ഇതിന് ഒരു അറുതിയുണ്ടാകുമെന്നാണ് കരുതുന്നത്. ആളുകളുടെ വിരലടയാളം ദേശീയ ഇൻഫർമേഷൻ സെന്ററിന് കൈമാറും. ഇതിലൂടെ സിം കാർഡ് വാങ്ങിയ ആളിനെ തിരിച്ചറിയാനാകും.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള മൊബൈൽ ഫോൺ ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിം കാർഡ് വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആഭ്യന്തമന്ത്രാലയം തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ സെപ്റ്റംബറിൽ നിയമവും നിലവിൽ വന്നു. എല്ലാ മൊബൈൽ കമ്പനികളും സിം കാർഡ് വിൽപ്പനയിൽ പുതിയ നിയമം നടപ്പാക്കണമെന്നും നിർദേശമുണ്ട്. പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾക്കുള്ള വിരലടയാള ശേഖരണത്തിന് 45 ദിവസമാണ് സമയം അനുവദിച്ചിരുന്നത്. 2016 ജൂൺ രണ്ടിന് സമയപരിധി അവസാനിക്കും.
പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് വിരലടയാളം ശേഖരിക്കാൻ 90 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ജൂലൈ 28ന് അവസാനിക്കും. അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ പുതിയ വിവരങ്ങൾ നൽക്കാത്ത കണക്ഷനുകൾ രണ്ടാഴ്ചത്തേക്ക് വിച്ഛേദിക്കപ്പെടും. പിന്നെയും വിവരങ്ങൾ നൽകുന്നില്ലെങ്കിൽ പൂർണമായും കണക്ഷനുകൾ ഇല്ലാതാകും.