- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ 11 മുതൽ നിതാഖത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കി തുടങ്ങും; പദ്ധതിയിൽ ചെറുകിട സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും; ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള 8 ലക്ഷം സ്ഥാപനങ്ങൾ പുതിയ നിതാഖാത്തിൽ; വിദേശികളെ പൂർണമായും ഇല്ലാതാക്കാൻ സൗദി
സൗദി അറേബ്യ: ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളേയും സൗദിയിൽ നിതാഖാതിന്റെ പരിധിയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള പദ്ധതി ഈ വർഷം ഡിസംബർ 11 മുതൽ നടപ്പിലാക്കാൻ അധികൃതർ പദ്ധതിയിടുന്നു. അഞ്ചു മാസത്തിനു ശേഷം സന്തുലിത നിതാഖാത് പ്രാവർത്തികമാക്കും. ഇതോടെ സുപ്രധാനമായ ജോലികളിൽ നിന്ന് വിദേശികളെ അകറ്റി നിർത്താനും സ്വദേശികളുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും സാധിക്കും. രാജ്യത്തെ തൊഴിൽ മേഖലയിൽ വിദേശികളുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.മൂന്നാം ഘട്ട നിതാഖാത് നടപ്പാക്കുന്നതോടെ കൂടുതൽ സ്ഥാപനങ്ങൾ നിതാഖാത്ത് പരിധിയിൽ ഉൾപ്പെടും.ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള 8 ലക്ഷം സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്. ഈ സ്ഥാപനങ്ങളിൽ സ്വദേശികൾക്കു ധാരാളം തൊഴിൽ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്താണ് നിതാഖാതിന്റെ മൂന്നാം ഘട്ടത്തിൽ ചെറുകിട സ്ഥാപനങ്ങളെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. മൂന്നാം ഘട്ട നിതാഖത്ത് നടപ്പാക്കുന്നതോടെ സ്വദേശികളുടെ വ്യാജ നിയമനം കുറ
സൗദി അറേബ്യ: ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളേയും സൗദിയിൽ നിതാഖാതിന്റെ പരിധിയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള പദ്ധതി ഈ വർഷം ഡിസംബർ 11 മുതൽ നടപ്പിലാക്കാൻ അധികൃതർ പദ്ധതിയിടുന്നു. അഞ്ചു മാസത്തിനു ശേഷം സന്തുലിത നിതാഖാത് പ്രാവർത്തികമാക്കും. ഇതോടെ സുപ്രധാനമായ ജോലികളിൽ നിന്ന് വിദേശികളെ അകറ്റി നിർത്താനും സ്വദേശികളുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും സാധിക്കും.
രാജ്യത്തെ തൊഴിൽ മേഖലയിൽ വിദേശികളുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.മൂന്നാം ഘട്ട നിതാഖാത് നടപ്പാക്കുന്നതോടെ കൂടുതൽ സ്ഥാപനങ്ങൾ നിതാഖാത്ത് പരിധിയിൽ ഉൾപ്പെടും.ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള 8 ലക്ഷം സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്. ഈ സ്ഥാപനങ്ങളിൽ സ്വദേശികൾക്കു ധാരാളം തൊഴിൽ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്താണ് നിതാഖാതിന്റെ മൂന്നാം ഘട്ടത്തിൽ ചെറുകിട സ്ഥാപനങ്ങളെയും ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. മൂന്നാം ഘട്ട നിതാഖത്ത് നടപ്പാക്കുന്നതോടെ സ്വദേശികളുടെ വ്യാജ നിയമനം കുറയും.
സ്വദേശി ജീവനക്കാരുടെ എണ്ണം മാത്രമല്ല അവരടെ ശമ്പളംകൂടി ഉൾപ്പെടുത്തിയുള്ളതാണ് നിതാഖാത്തിന്റെ മൂന്നാം ഘട്ടമായ നിതാഖാത് അൽ മൗസൂൻ. സ്വദേശികൾക്കു ചുരുങ്ങിയത് മുവായിരം റിയാൽ ശമ്പളം നൽകിയിരിക്കണമെന്നാണ് ഇതിലെ വ്യവസ്ഥ.
രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ നാഷണൽ ട്രാൻസ്‌ഫോർമേഷൻ പദ്ധതി (ചഠജ), വിഷൻ 2030 ന്റെ ചുവടു പിടിച്ചാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതി നടപ്പിലാക്കുക. എൻ ടി പി യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം കൂടി പുതിയ സ്വദേശിവൽക്കരണ പദ്ധതിക്ക് ഉണ്ട്.
പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ വേണ്ടത്ര സ്വദേശികൾക്ക് ജോലി നൽകാത്ത കമ്പനികളുടെ എണ്ണം മഞ്ഞ വിഭാഗത്തിൽ കാര്യമായി വർദ്ധിക്കും. തൊഴിൽ മേഖലയി ഇനിയും കാര്യമായ പുരോഗതികൾ കൊണ്ട് വരാനും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാൻ സ്വകാര്യ കമ്പനികളെ നിർബന്ധപ്പെടുത്തുന്നതുമായ നിബന്ധനകളാണ് മൗസൂൻ പദ്ധതിയിൽ ഉൾപ്പെടുത്തുക. 50 മുതൽ 99 തൊഴിലാളികൾ, 100 മുതൽ 199 വരെ തൊഴിലാളികൾ, 200 മുതൽ 499 വരെ തൊഴിലാളികൾ ഉള്ളത് എന്നീ മൂന്നു വിഭാഗങ്ങളായാണ് കമ്പനികളെ തരം തിരിക്കുക.
ഈ വർഷം ഡിസംബർ 11 ന് പുതിയ നിതാഖാത് സമ്പ്രദായം നടപ്പിലാക്കുന്നതോടെ നില നിന്നിരുന്ന നിതാഖാതുമായി ബന്ധപ്പെട്ട എല്ലാ നിയമ ക്രമങ്ങളും റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനമെടുത്തിട്ടുണ്ട്.