- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിലവിൽ കണക്ഷൻ എടുത്തിരിക്കുന്നവർക്കും വിരലടയാളം നിർബന്ധം; ഉപഭോക്താക്കൾ രജിസ്‌ട്രേഷൻ നടത്താൻ നിർദ്ദേശം നല്കി മൊബൈൽ കമ്പനികൾ
ജിദ്ദ: സൗദിയിൽ നിലവിൽ കണക്ഷൻ എടുത്തിരിക്കുന്നവർക്കും വിരലടയാളം നിർബന്ധമാക്കി അധികൃതരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നിലവിലുള്ള കണക്ഷനുകൾക്ക് മുഴുവൻ സമയബന്ധിതമായി വിരലടയാള പരിശോധന പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശം നൽകി. അടുത്തുള്ള മൊബൈൽ കമ്പനി കേന്ദ്രങ്ങളിൽ എത്തി വിരലടയാള രജിസ്‌ട്രേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.ടി.സ
ജിദ്ദ: സൗദിയിൽ നിലവിൽ കണക്ഷൻ എടുത്തിരിക്കുന്നവർക്കും വിരലടയാളം നിർബന്ധമാക്കി അധികൃതരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നിലവിലുള്ള കണക്ഷനുകൾക്ക് മുഴുവൻ സമയബന്ധിതമായി വിരലടയാള പരിശോധന പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശം നൽകി. അടുത്തുള്ള മൊബൈൽ
കമ്പനി കേന്ദ്രങ്ങളിൽ എത്തി വിരലടയാള രജിസ്‌ട്രേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.ടി.സി, മൊബൈലി എന്നീ കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്.
നിശ്ചിത കാലയളവിൽ ഈ നടപടിക്രമം പൂർത്തിയാക്കണം. ഇതിനു തയാറാകാത്തവരുടെ കണക്ഷനുകൾ വിഛേദിക്കപ്പെടും. ഇഖാമ ദുരുപയോഗം ചെയ്ത് വൻതോതിൽ വ്യാജ കണക്ഷനുകൾ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമീഷൻ വിരലടയാളം കൂടി നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയത്. ഇഖാമ ഉടമ അറിയാതെ എടുത്ത നമ്പറുകൾ ഉപയോഗിച്ച് നടത്തിയ കുറ്റകൃത്യങ്ങൾക്ക് നിരപരാധികൾ അകത്തായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വ്യാജ സിം കാർഡുകൾ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് രാജ്യത്ത് നിലവിലുള്ള എല്ലാ കണക്ഷനുകളും നിയമവിേധയമാക്കാനുള്ള നീക്കം ടെലികോം മന്ത്രാലയം തുടങ്ങിയത്.
ഓരോ വ്യക്തിയും അറിഞ്ഞുമാത്രമേ ഇനി മേലിൽ അയാളുടെ ഇഖാമയിൽ കണക്ഷൻ എടുക്കാനാകൂ. സന്ദർശന വിസയിലുള്ളവർ, ഗൾഫ് പൗരന്മാർ, ഹജ്ജ്, ഉംറ തീർത്ഥാടകർ എന്നിവർക്ക് വരെ ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ നിയമം നടപ്പാക്കാൻ കമീഷൻ തീരുമാനിച്ചിരുന്നുവെങ്കിലും മൊബൈൽ കമ്പനികളുടെ അഭ്യർത്ഥന പ്രകാരമാണ് നീട്ടിവച്ചത്. വിരലടയാള രജിസ്‌ട്രേഷനുള്ള ഉപകരണം വിദേശത്തു നിന്ന് വരുത്തിക്കാനുള്ള സാവകാശമാണ് കമ്പനികൾ ആവശ്യപ്പെട്ടത്. മൊബൈൽ കമ്പനികളുടെ വിരലടയാള
പരിശോധന ഉപകരണം നാഷനൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടുത്തിയിരിക്കും. രാജ്യത്ത് എത്തുന്ന എല്ലാവരുടെയും വിരലടയാളം നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ഡാറ്റാബാങ്കിൽ ശേഖരിക്കുന്നുണ്ട്.