- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹികേതര മേഖലയിൽ ജലക്കരം വർധിപ്പിക്കാൻ നീക്കം; വർധന 50 ശതമാനത്തോളം; ഡിസംബർ 16 മുതൽ പ്രാബല്യത്തിൽ
ജിദ്ദ: എണ്ണവില ഇടിഞ്ഞതിനെ തുടർന്ന് സബ്‌സിഡികൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഗാർഹികേതര മേഖലയിൽ ജലക്കരം വർധിപ്പിക്കാൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി മന്ത്രാലയം തീരുമാനിച്ചു. അമ്പതു ശതമാനത്തോളം വർധനയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കും കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഈ വർധന ഡിസംബർ 16
ജിദ്ദ: എണ്ണവില ഇടിഞ്ഞതിനെ തുടർന്ന് സബ്‌സിഡികൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഗാർഹികേതര മേഖലയിൽ ജലക്കരം വർധിപ്പിക്കാൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി മന്ത്രാലയം തീരുമാനിച്ചു. അമ്പതു ശതമാനത്തോളം വർധനയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കും കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഈ വർധന ഡിസംബർ 16 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് വർധിച്ചുവരുന്ന ജല ഉപയോഗത്തിന് തടയിടാൻ ചാർജ് വർധന സഹായകമാകുമെന്ന് മന്ത്രാലയത്തിന്റെ വക്താക്കൾ പറയുന്നു. സമുദ്രജലം ശുദ്ധീകരിച്ചെടുന്നതാണ് ജലസ്രോതസെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളത്തിന്റെ ഉപയോഗമുള്ളത് ഗൾഫ് രാജ്യങ്ങളാണെന്നും മന്ത്രാലയം വിലയിരുത്തുന്നു.
ചാർജ് വർധന നടപ്പാകുന്നതോടെ ജലത്തിനു നിലവിൽ ഘനമീറ്ററിനു നാലു റിയാൽ (68 രൂപ) ആയിരുന്നത് ഒൻപത് റിയാൽ (153 രൂപ) ആയി വർധിക്കും. കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കൾക്കു തൽക്കാലം അതു തുടരും. എണ്ണയുടെ വിലയിൽ ഉണ്ടാകുന്ന കുറവ് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സബ്‌സിഡികളും ആനുകൂല്യങ്ങളും നിൽത്തുന്നതിനെക്കുറിച്ചു സർക്കാർ തലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്.