- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിദേശി തൊഴിലാളികളുടെ ലെവി തിരിച്ചുനല്കൽ; അപേക്ഷ സ്വീകരിക്കുന്ന തീയതി മൂന്ന് മാസത്തേക്ക് നീട്ടി
റിയാദ്: സൗദിയിൽ സർക്കാർ പദ്ധതികൾ കരാറെടുത്ത കമ്പനികളിലെ വിദേശ ജോലിക്കാരുടെ ലെവി തിരിച്ചുനൽകാനുള്ള അപേക്ഷ സ്വീകരിക്കുന്ന അവധി മൂന്ന് മാസത്തേക്ക് നീട്ടിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് വിദേശ ജോലിക്കാർക്ക് തൊഴിൽ മന്ത്രാലയം ചുമത്തിയ 2,400 റിയാൽ ലവി നിബന്ധനകൾക്ക് വിധേയമായി തിരിച്ചുനൽകാൻ ആരംഭിച്ചത്. സ
റിയാദ്: സൗദിയിൽ സർക്കാർ പദ്ധതികൾ കരാറെടുത്ത കമ്പനികളിലെ വിദേശ ജോലിക്കാരുടെ ലെവി തിരിച്ചുനൽകാനുള്ള അപേക്ഷ സ്വീകരിക്കുന്ന അവധി മൂന്ന് മാസത്തേക്ക് നീട്ടിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് വിദേശ ജോലിക്കാർക്ക് തൊഴിൽ മന്ത്രാലയം ചുമത്തിയ 2,400 റിയാൽ ലവി നിബന്ധനകൾക്ക് വിധേയമായി തിരിച്ചുനൽകാൻ ആരംഭിച്ചത്.
സർക്കാർ പദ്ധതികൾ കരാറെടുത്ത കമ്പനികളിലെ വിദേശ ജോലിക്കാരുടെ ലവി തിരിച്ചുൽ നൽകാൻ 2014 ജൂൺ 23ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണ് 2015 മെയ് ആദ്യം മുതൽ കോൺട്രാക്ടിങ് കമ്പനികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നിബന്ധനകൾ പൂർത്തീകരിച്ച കമ്പനികൾക്ക് 66 ദശലക്ഷം റിയാൽ ആദ്യ ഘട്ടത്തിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് അഥവാ ഹദഫ് തിരിച്ചുനൽകിയിരുന്നു.
അപേക്ഷ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന കാലാവധി നവംബർ 15ന് അവസാനിച്ചെങ്കിലും മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി തൊഴിൽ മന്ത്രി ഡോ. മുഫർറിജ് ബിൻ സഅദ് അൽഹഖബാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ച് 2016 ഫെബ്രുവരി 12 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആദ്യ ഘട്ടത്തിൽ മന്ത്രാലയത്തിന്റെ www.hrdf.org.sa/crp എന്ന വെബസൈറ്റ് വഴി യോഗ്യരായ കോൺട്രാക്ടിങ് കമ്പനികൾ അപേക്ഷ സമർപ്പിച്ചിരിക്കണം.
പദ്ധതി നടത്തിപ്പിന്റെ കാലത്തുള്ള ലവിയാണ് തിരിച്ചുനൽകുക എന്നതിനാൽ ഇത് തെളിയിക്കാൻ സാധ്യമായ തെളിവുകൾ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം. 2012 നവംബർ 15 മുതൽ സർക്കാർ പദ്ധതികൾ കരാറെടുത്ത കമ്പനികൾക്കാണ് ലവി തിരിച്ചുനൽകുക. രണ്ടാം ഘട്ടത്തിൽ ഓൺലൈൻ വഴി അധികൃതർ രേഖകൾ പരിശോധിക്കും. മൂന്നാം ഘട്ടത്തിൽ രേഖകളുടെ അസൽ പതിപ്പ് ഒത്തുനോക്കിയ ശേഷമാണ് തിരിച്ചുനൽകുന്ന സംഖ്യ കമ്പനി ബാങ്ക് എക്കൗണ്ടിൽ നിക്ഷേപിക്കുക.