- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഇനി ലൈസൻസ് എടുക്കാനും പുതുക്കാനും ഓൺലൈൻ സേവനം; വാഹനം രജിസ്റ്റർ ചെയ്യാനും ഇലക്ട്രോണിക് സേവനം ഒരുക്കാൻ അധികൃതർ
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇലക്‌ട്രോണിക് രീതിയിലേക്ക് പരിവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം സേവനങ്ങൾ ഓൺലൈൻ വഴിയാക്കാൻ നീക്കം. ഇതിന്റെ ആദ്യ പടിയായി ഡ്രൈവിംങ് ലൈസൻസ് എടുക്കുക, നിലവിലുള്ളത് പുതുക്കുക, വാഹനം കൈമാറ്റം ചെയ്യുക, അപകട വിവരങ്ങൾ ട്രാഫിക് വിഭാഗത്തെ അറിയിക്കുക എന്നീ സേവനങ്ങൾക്കുള്ള ഇലകട്രോണിക
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇലക്‌ട്രോണിക് രീതിയിലേക്ക് പരിവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം സേവനങ്ങൾ ഓൺലൈൻ വഴിയാക്കാൻ നീക്കം. ഇതിന്റെ ആദ്യ പടിയായി ഡ്രൈവിംങ് ലൈസൻസ് എടുക്കുക, നിലവിലുള്ളത് പുതുക്കുക, വാഹനം കൈമാറ്റം ചെയ്യുക, അപകട വിവരങ്ങൾ ട്രാഫിക് വിഭാഗത്തെ അറിയിക്കുക എന്നീ സേവനങ്ങൾക്കുള്ള ഇലകട്രോണിക് സംവിധാനമാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. വാഹനം രജിസ്റ്റർ ചെയ്യാനും പുതിയ ഇസ്തിമാറ എടുക്കാനുമുള്ള സംവിധാനം രണ്ടാം ഘട്ടമായി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ലൈസൻസ് എടുക്കാൻ ആവശ്യമായ മെഡിക്കൽ പരിശോധന റിസൾട്ട്, ഇൻഷുറൻസ് എന്നിവ ഓൺലൈൻ വഴി ബന്ധിപ്പിച്ച ശേഷമാണ് ഓൺലൈൻ ലൈസൻസ് സംവിധാനം ആരംഭിച്ചത്. ഓൺലൈൻ വഴി ലൈസൻസ് എടുക്കുന്നവർക്ക് കാർഡ് പ്രിന്റ് ചെയ്യാൻ തലസ്ഥാനത്തെ ഖുറൈസ് റോഡിലെ മോഡൽ സർവീസ് സെന്ററിൽ 12 കൗണ്ടറുകൾ പ്രവർത്തിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സേവനങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന 'അൽഅലം', 'നജിം' എന്നീ സംവിധാനങ്ങളുമായി സഹകരിച്ച് സമ്പൂർണ ഇലക്‌ട്രോണിക് സേവനമാണ് ട്രാഫിക് വിഭാഗം രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കൾക്ക് നൽകുന്നത്?. വാഹന 'ഇസ്തിമാറ' അബ്ഷിറിലൂടെ ഓൺലൈൻ വഴി പുതുക്കാൻ സൗകര്യമൊരുക്കിയതിന് ശേഷമാണ് ഡ്രൈവിങ് ലൈസൻസ് എടുക്കാനും പുതുക്കാനുമുള്ള സേവനം ആഭ്യന്തര മന്ത്രാലയം ലഭ്യമാക്കുന്നത്. ഇസ്തിമാറ പുതുക്കുന്നതിന് ആവശ്യമായ വാഹനങ്ങളുടെ പിരിയോഡിക്കൽ പരിശോധനയും (എം വിപി.ഐ) ഓൺലൈൻ വഴി ബന്ധിപ്പിച്ചിരുന്നു. തുടക്കത്തിൽ റിയാദിൽ ആരംഭിച്ച ഇലക്ട്രോണിക് സേവനം അടുത്ത ഘട്ടത്തിൽ രാജ്യത്തെ 13 മേഖലകളിലും നടപ്പാക്കും.