- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുറായ്ത് ക്രിക്കറ്റ് ക്ലബ്ബ് നേതൃത്വം നല്കിയ സൗദി അറേബ്യന്‍ നോര്‍ത്തേണ്‍ റീജിയന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് സമാപനം
ഗുറായ്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില് നടന്ന സൗദി അറേബ്യന്‍ നോര്‍ത്തേണ്‍ റീജിയന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് 2025 സീസണ്‍ ആവേശകരമായ സമാപനം.കിലോമീറ്ററുകള്‍ ദൂരം സഞ്ചരിച്ചു എത്തിയ വിവിധ ക്രിക്കറ്റ് ടീമുകള്‍ ആവേശകരമായ മത്സരം ആണ് കാഴ്ച്ചവച്ചത്.
വിവിധ ഘട്ടങ്ങള്‍ ആയി നടത്തിയ ലീഗ് മത്സരങ്ങളില്‍ വിവിധ ടീമുകള്‍ മത്സരിച്ചതില്‍ ഖുറായത് നൈറ്റ് റൈഡേഴ്സ് വിജയികള്‍ ആയി .ഗുറായത് ക്രിക്കറ്റ് ക്ലബ്ബിനെ ആവേശകരമായ ഫൈനലില്‍ പരാജയപ്പെടുത്തി ആണ് ഖുറായത് നൈറ്റ് റൈഡേഴ്സ് കപ്പു ഉയര്‍ത്തിയത് . മത്സരിച്ച എല്ലാ ടീമുകള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചു.
& സീനിയര്‍ പ്ലയെര്‍ മണികണ്ഠന്‍ഡോക്ടര്‍ മല്ലികാര്‍ജുന്‍ ,ലിബിന്‍ സെബാസ്റ്റ്യന്‍ , രാജേഷ് വര്‍ക്കല , ഷൈനു തിരുവല്ല , അനീഷ് തിരുവമ്പാടി , ടോണി കോട്ടയം , വിഷ്ണു കൊല്ലം , റെയ്സ് വയനാട് എന്നിവര്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്തുന്നത് പ്രത്യേകം ശ്രദ്ധ വഹിച്ചു.ഹര്‍ഷല്‍ കാലിക്കറ്റ് ,രതീഷ് തങ്കച്ചന്‍ , അരുണ്‍ . ധിമേഷ് കൊല്ലം അമ്പയറിങ് നേതൃത്വം നല്‍കി .
ഗുറായത് ജനറല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ മലികാര്‍ജ്ജുന്‍ ടൂര്‍ണമെന്റ് ലോക കാന്‍സര്‍ രോഗികള്‍ക്കു ഉള്ള സമര്‍പ്പണം ആയി മാറണമെന്ന് അറിയിച്ചു.ഖുറായത്, ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ രതീഷ് തങ്കച്ചന്‍ , ഖുറായത് നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശിഹാബ് കൊടുങ്ങലൂര്‍ ,അഷറഫ് കെഎംസിസി , ഷൈനു തിരുവല്ല , ധിമേഷ് കൊല്ലം, ഹര്‍ഷല്‍ , മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.സൗദി അറേബ്യന്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ മുന്‍ ചീഫ് ശ്രി, അഹമ്മദ് ഹമൂദ് അബു ഫൈസല്‍ മുഖ്യാതിഥി ആയിരുന്നു