- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹഫര്‍ അല്‍ ബാത്തീനില്‍ മലയാളി നിര്യാതനായി; വിട പറഞ്ഞത് 10 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരുന്ന കോഴിക്കോട് സ്വദേശി

X
സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തീനില്‍ മലയാളി പ്രവാസി മരണപ്പെട്ടു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശിയായ റിയാസ് പി. ടി (51) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.10 വര്‍ഷമായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു.
പെരുന്നാളിന്റെ തലേന്ന് രാത്രി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണ റിയാസിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ ഖബറടക്കി.
പരേതന്‍ മൂസയുടെയും പാതേയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കള്‍: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാന്‍
Next Story


