കാലിഫോര്‍ണിയ:തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 5.2 തീവ്രതയുള്ള ഭൂകമ്പം സാന്‍ ഡീഗോയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പില്‍ പറയുന്നു .പ്രകമ്പത്തിന്റെ പ്രഭവകേന്ദ്രം കാലിഫോര്‍ണിയയിലെ ജൂലിയനിലായിലായിരുന്നു.സാന്‍ ഡീഗോയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ വടക്കുകിഴക്കായി കുയാമാക പര്‍വതനിരകളിലാണ് റിസോര്‍ട്ട് പട്ടണം സ്ഥിതി ചെയ്യുന്നത്

ഭൂകമ്പത്തിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഭൂകമ്പം മൂലമുണ്ടായ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സാന്‍ ഡീഗോ ഷെരീഫ് ഓഫീസ് പറഞ്ഞു.ഭൂകമ്പത്തിന് തൊട്ടുപിന്നാലെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ ഓഫീസ് സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചതായി എക്സില്‍ പോസ്റ്റ് ചെയ്തു.

ഭൂകമ്പത്തിന് ശേഷമുള്ള മണിക്കൂറിലും മേഖലയില്‍ ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, സുനാമി പ്രതീക്ഷിക്കുന്നില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.