- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഫ്താര്‍ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മായായ ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ദെ പുട്ട് റസ്റ്റാറെന്റെില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെമ്പര്‍മാരും അവരുടെ കുടുംബിനികളുമുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. സംഗമത്തില്‍ പ്രസഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലത്തെ നമ്മുടെ പ്രവര്‍ത്തനഫലമായി ജിദ്ദ ഇന്ത്യ മീഡിയ ഫോറത്തിന് കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ സുപ്രധാന കൂട്ടായ്മയായ കേരള ജര്‍ണലിസ്റ്റ് യൂണിയന്റെ (കെ.ജെ.യു) അംഗീകാരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ ഇബ്‌റാഹീം ശംനാട് റമദാന്‍ സന്ദേശം നല്‍കി. ഖുര്‍ആനും റമദാനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഖുര്‍ആന്‍ പഠനം ഉപവാസവുമായി സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹസന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂര്‍, സുല്‍ഫീക്കര്‍ ഒതായി, ഗഫൂര്‍ കൊണ്ടോട്ടി, ഗഫൂര്‍ മമ്പുറം, നാസര്‍ കരുളായി, മുസ്തഫ പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരള ജര്‍ണലിസ്റ്റ് യൂനിയന്റെ കാര്‍ഡ് ജിദ്ദ ഇന്ത്യ മീഡിയ ഫോറം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. വഹീദ് സമാന്‍, എന്‍.എം സ്വാലിഹ് എന്നിവര്‍ക്ക് പുതുതായി ജിദ്ദ ഇന്ത്യ മീഡിയ ഫോറത്തില്‍ അംഗത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും ട്രഷറര്‍ പി.കെ. സിറാജ് നന്ദിയും പറഞ്ഞു.