- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം
ദമ്മാം: പ്രവാസി ഒത്തൊരുമയുടെയും, സഹോദര്യത്തിന്റെയും സ്‌നേഹസന്ദേശം വിളംബരം ചെയ്തു കൊണ്ട് നവയുഗം സാംസ്‌കാരികവേദി ദല്ല മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ദമ്മാം ഖൊദറിയയിലെ കൂള്‍ഗേറ്റ് വര്‍ക്‌സ്‌ഷോപ്പ് ഹാളില്‍ നടന്ന ഇഫ്താറില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.നവയുഗം രക്ഷാധികാരി ഷാജി മതിലകം റംസാന്‍ സന്ദേശം നല്‍കി.
കേന്ദ്ര കമ്മിറ്റി നേതാക്കളായ വാഹിദ് കാര്യറ, ജമാല്‍ വല്ല്യപ്പള്ളി, സാജന്‍ കണിയാപുരം, ഗോപകുമാര്‍, തമ്പാന്‍ നടരാജന്‍, ബിജുവര്‍ക്കി, അരുണ്‍ ചാത്തന്നൂര്‍, ബിനുകുഞ്ഞ്, ശരണ്യ ഷിബു, മീനു അരുണ്‍, സംഗീത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഇഫ്താര്‍ സംഗമത്തിന് നവയുഗം നവയുഗം മേഖല നേതാക്കളായ ശ്രീകുമാര്‍ കായംകുളം, നിസാം കൊല്ലം,വിനിഷ്, വര്‍ഗ്ഗീസ്, റഷീദ് പുനലൂര്‍, ജിന്‍സണ്‍, വിനു, സലീല്‍, കുട്ടി, ഷാഫി, ശ്രീജിത്ത്, നാസര്‍ കടവില്‍, പ്രജീഷ്, സനൂര്‍, രതീഷ്, നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.