അല്‍ഹസ്സ: പ്രവാസലോകത്തിന്റെ തൊഴിലാളി സാഹോദര്യത്തിന്റെ കൂട്ടായ്മയില്‍ നവയുഗംഅല്‍ഹസ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഹഫുഫ് യുണിറ്റ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന് ഹഫുഫ് യൂണിറ്റ് ഭാരവാഹികളായ ഷിഹാബ് കാരാട്ട്, അനില്‍ ശ്രീകാര്യം, സുലൈമാന്‍, റിയാസ്, സുനില്‍, സുശീല്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവയുഗം അല്‍ഹസ്സ മേഖലാ കമ്മിറ്റി ഭാരവാഹികളായ വേലു രാജന്‍, ജലീല്‍ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, നാസര്‍ മസ്രോയ, ബക്കര്‍ മൈനാഗപ്പള്ളി, ഷിബു താഹിര്‍, റഷീദ് മസ്രോയ, സന്തോഷ് സനയ്യ തുടങ്ങിവരും, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യൂണിറ്റ് ഭാരവാഹികളും, തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.