- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുബൈലില്‍ നിന്നും മൂന്ന് ചലചിത്രങ്ങള്‍ അറുപതോളം കലാകാരന്മാര്ക്ക് അവസ്സരം നല്കി ഒരുങ്ങുന്നു
ജുബൈല്‍: വിജയകരമായ മൂന്ന് ഹൃസ്വ ചിത്രങ്ങള്‍ ജുബൈലില്‍ നിന്നും ചെയ്ത ഷാമില്‍ ആനിക്കാട്ടില്‍ സംവിധാനം ചെയ്യുന്ന മൂന്ന് വ്യത്യസ്ത പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് ചിത്രങ്ങള്‍ ഒരുങ്ങുന്നു. എല്‍.ഒ.ഇ മീഡിയയുടെ ബാനറില്‍ തന്നെയാണ് ഈ മൂന്ന് ചിത്രങ്ങളും ഒരുങ്ങുന്നത്. ലീയുടെ തിരുമുറിവ്, ഫൂലാംബ്, ലവ്ജന്‍ എന്നിവയാണ് പുതുതായി വരുന്ന മൂന്ന് ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ ഒഫീഷ്യല്‍ ലൗഞ്ചിങ് ഉം ആദ്യ ക്ലാപ്പും ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് നിര്‍വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം ക്ലാസ്സിക് റെസ്റ്റോറെന്റ് പ്രധിനിധി റഷീദ് റഹ്‌മാന്‍ നിര്‍വഹിച്ചു.
ഓരോ ചിത്രത്തിന്റെയും ഫസ്റ്റ് ക്ലാപ്പുകള്‍ ഒഐസിസി പ്രധിനിധി ശിഹാബ് കായംകുളം, കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ വെട്ടുപാറ, ജുബൈലിലെ പ്രമുഖ വ്യവസായി മജീദ് ചാലിയം, മാധ്യമം പ്രധിനിധി ശിഹാബ്, അജ്മല്‍ സാബു എന്നിവര്‍ നിര്‍വ്വഹിച്ചു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മൂന്ന് ചിത്രങ്ങളും വ്യത്യസ്ത പ്രമേയങ്ങളും സമൂഹത്തിന് വ്യത്യസ്ത സന്ദേശം നല്‍കുന്നവ ആണെന്നും സംവിധായകന്‍ അറിയിച്ചു. വിവിധ വേഷങ്ങളിലായി അറുപതോളം കലാകാരന്മാര്‍ അഭിനയിക്കും. ഇതില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്ന അഭിനേതാക്കള്‍ക്ക് അടുത്ത് തന്നെ കേരളത്തിലെ ഒരു മികച്ച ബാനറിന് കീഴില്‍ ഷാമില്‍ ആനിക്കാട്ടില്‍ സംവിധാനം ചെയ്യുന്ന ബിഗ് സ്‌ക്രീന്‍ ചിത്രത്തില്‍ മികച്ച വേഷങ്ങള്‍ നല്‍കും എന്ന് അറിയിച്ചു.
ഈ മൂന്ന് ചിത്രങ്ങളുടെ അണിയറയില്‍ യാസര്‍ മണ്ണാര്‍ക്കാട്, ബഷീര്‍ മാറാടി, മജീദ് കൊട്ടളത്ത്, ഇല്യാസ് മുല്യകുറിശി, അജ്മല്‍ പര്‍വീന്‍, ഷാനവാസ്, റഹീസ് എ.കെ, സതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നു തുടങ്ങും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കേരളത്തിലെ പ്രമുഖ ടീമുകള്‍ നിര്‍വ്വഹിക്കും. ഈ സംവിധായകന്റെ മുന്‍ ചിത്രമായ ആന്‍ എന്ന ചിത്രത്തിന് മധ്യ പൂര്‍വേഷ്യയിലെ മലയാള ഹൃസ്വ ചിത്രങ്ങളില്‍ നിന്നും നടത്തിയ അവാര്‍ഡ് ഇല്‍ മികച്ച സംവിധായകന്‍ ഉള്‍പെടെ ഒരുപാട് അവാര്‍ഡ് കള്‍ ലഭിച്ചിരുന്നു.