ജുബൈല്‍: ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. സലാം ആലപ്പുഴ പ്രസിഡന്റ് ആയും ബഷീര്‍ മാറാടി വെട്ടുപാറ ജനറല്‍ സെക്രട്ടറി ആയും ശരീഫ് ആലുവ ട്രെഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് തിരുവനന്തപുരം ചെയര്‍മാന്‍ അന്‍സാരി നാരിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രെട്ടറിയേറ്റ് അംഗമായി ഉസ്മാന്‍ ഒട്ടുമ്മലിനെയും, ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി ശംസുദ്ധീന്‍ പള്ളിയാളി, ജോയിന്റ് സെക്രട്ടറിമാര്‍ ആയി ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി എന്നിവരെയും, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്മാര്‍ ആയി ഫിറോസ് വാല്‍ക്കണ്ടി, സുബൈര്‍ ചാലിശ്ശേരി, ഹസ്സന്‍ കോയ ചാലിയം, ജമാല്‍ കോയപ്പള്ളി, റാഫി ഹുദവി എന്നിവരും സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രെട്ടറിമാരായി അസീസ് ഉണ്ണിയാല്‍, സലാം പഞ്ചാര, നിസാം യാക്കൂബ്, അബൂബക്കര്‍ കാസര്‍കോഡ്, റാഫി കൂട്ടായി എന്നിവരെയും തിരഞ്ഞെടുത്തു.