- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ നന്മോത്സവത്തിന് പ്രൗഢമായ സമാപനം

റിയാദ്: 'അമ്മക്കൊരു നന്മത്തണല്‍' എന്ന പേരില്‍ ക്യാന്‍സര്‍ രോഗികളായ അമ്മമാര്‍ക്ക് പുതിയ സഹായ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട്, വിവിധ പരിപാടികളുമായി ഒരാഴ്ച നീണ്ടു നിന്ന നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ നന്മോത്സവം -2026 ന് പരിസമാപ്തി.
ഫെബ്രുവരി ആറിനു റിയാദ് ഷോല മാള്‍ അല്‍ വഫ അട്രിയത്തില്‍ നടന്ന വാര്‍ഷികാഘോഷം വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു.
കരുനാഗപ്പള്ളി സ്വദേശിനികളായ പട്ടുറുമാല്‍ സീസണ്‍ 12 ടൈറ്റില്‍ വിന്നറും ഫ്‌ലവര്‍സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാമിനെയും ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് പ്രശസ്തയായ അഷ്ഫിയ അന്‍വറിനെയും കൂടാതെ, കലോത്സവ പ്രതിഭയായ അസിന്‍ വെള്ളിലയും ആഘോഷരാവില്‍ കലാവിരുന്നൊരുക്കി.
നന്മയുടെ ആറാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് നന്മോത്സവം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി റിയാദ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ രക്തദാന ക്യാമ്പും നടത്തുകയുണ്ടായി.
നന്മ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ് മുനീര്‍ കണ്ണങ്കരയ്ക്കും ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് റഹ്‌മത്ത് അഷ്‌റഫിനും സമ്മേളനത്തില്‍ സമ്മാനിച്ചു. ഏഷ്യന്‍ അറബ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സൗദിയിലെ ഹോണററി ട്രേഡ് കമ്മീഷണറായി നിയമിതനായ കരുനാഗപ്പള്ളി സ്വദേശി ഹാരീസ് ഹനീഫ, നന്മയുടെ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകള്‍ കഴിഞ്ഞ ആറര വര്‍ഷമായി മുടങ്ങാതെ വിതരണം ചെയ്യുന്ന മഹബൂബ് കരുനാഗപ്പള്ളി, റിയാദ് മാരത്തണില്‍ മലയാളി സാന്നിദ്ധ്യമായിരുന്ന കബീര്‍ കരുനാഗപ്പള്ളി, രക്തദാന ക്യാമ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററിലെ ഡോക്ടര്‍ അബ്ദുല്‍ മജീദ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
അഷ്ഫിയ അന്‍വറിന്റെ ദൈവദശകം പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ നന്മ പ്രസിഡന്റ് നൗഫല്‍ കോടിയില്‍ അദ്ധ്യക്ഷനായിരുന്നു. ബഷീര്‍ ഫത്തഹുദ്ദീന്‍ സ്വാഗതവും അനസ് ലത്തീഫ് കൃതജ്ഞതയും ആശംസിച്ചു. ഹിബാ അബ്ദുല്‍ സലാം അവതാരകയായിരുന്നു. നന്മ അംഗം കൂടിയായ ചിത്രകാരന്‍ സാബു ഫസല്‍ വരച്ച രേഖാചിത്രം മുഖ്യാതിഥിയ്ക്ക് സമ്മാനിച്ചു.
ഷാജഹാന്‍ മൈനാഗപ്പള്ളി, ഷമീര്‍ തേവലക്കര , ജാനിസ് , നവാസ് ലത്തീഫ് തുടങ്ങിയവര്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി. നന്മ ജനറല്‍ സെക്രട്ടറി അഖിനാസ് എം കരുനാഗപ്പള്ളി, ട്രഷറര്‍ റിയാസ് വഹാബ്, ഹ്യൂമാനിറ്റി കണ്‍വീനര്‍ ഷുക്കൂര്‍ മണപ്പള്ളി, സത്താര്‍ മുല്ലശ്ശേരി, മുനീര്‍ മണപ്പളളി, സജീവ് ചിറ്റുമൂല, ഷമീം ഹാരിസ്, അഷ്‌റഫ് മുണ്ടയില്‍, ഷിഹാബ് കുഴിയില്‍, ഷെഹന്‍ഷാ റഷീദ്, ഷമീര്‍ കുനിയത്ത്, അനസ് സലീം, സുല്‍ഫിക്കര്‍, റിയാസ് സുബൈര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


