അല്‍ഹസ്സ: സൗദി അറേബ്യയുടെ പ്രവാസലോകത്തെ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് തുടര്‍ച്ച തീര്‍ത്ത്, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖല കമ്മിറ്റി സംഘടിപ്പിച്ച 'ശിശിരനിലാവ്' എന്ന കലാസാംസ്‌കാരിക പരിപാടി, പ്രവാസികള്‍ക്ക് മറക്കാനാകാത്ത മനോഹരസായാഹ്നം തീര്‍ത്ത് അല്‍ഹസ ഷുക്കേക്ക് ആഡിറ്റോറിയത്തില്‍ അരങ്ങേറി.

മണ്‍മറഞ്ഞ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ അനുസ്മരിച്ചു കൊണ്ടുള്ള സാംസ്‌ക്കാരിക സമ്മേളനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി സുശീല്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഷിബു താഹിര്‍ എം ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, നവയുഗം ദമാം മേഖല സെക്രെട്ടറി ഗോപകുമാര്‍, പ്രവാസി സംഘടനപ്രതിനിധികളായ ജയപ്രസാദ് (നവോദയ), ഹര്‍ഷാദ് (ഒ ഐ സി സി), നെസ്റ്റോ മാനേജര്‍ അന്‍സാരി എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. യോഗത്തിന് നവയുഗം അല്‍ഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും, നവയുഗം ഷുഖൈഖ് യൂണീറ്റ് സെക്രട്ടറി ബക്കര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അരങ്ങേറിയ കലാസന്ധ്യയില്‍ സുറുമി നസീം, ഷാജി മതിലകം എന്നിവര്‍ അവതാരകരായി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്ന നൂറോളം പ്രവാസി കലാകാരന്‍മാര്‍ മികവുറ്റ വിവിധ പ്രകടനങ്ങള്‍ കാഴ്ച വെച്ചു. സംഗീത ടീച്ചറുടെ നേതൃത്തിലുള്ള നവയുഗം ഗായക സംഘം ഉള്‍പ്പെടെ അനവധി ഗായകര്‍ നടത്തിയ മികച്ച ഗാനാലാപനങ്ങള്‍, ഒട്ടേറെ നര്‍ത്തകര്‍ ഒറ്റയ്ക്കും ഗ്രൂപ്പുമായി നടത്തിയ സിനിമാറ്റിക്ക്, സെമി ക്ലാസിക്കല്‍ നൃത്തങ്ങള്‍, ക്രിസ്തുമസ്സ് സാന്റോ വേഷപ്രകടനം, നവയുഗം ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച നൃത്താവതരണം തുടങ്ങിയവ ശിശിര നിലാവിനെ അല്‍ഹസ്സയുടെ ആഘോഷ രാവാക്കി മാറ്റി.

മത്സരവിജയികള്‍ക്കും, കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും നവയുഗം നേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, വേലൂ രാജന്‍, നാസര്‍ കൊല്ലം, സിയാദ് പള്ളിമുക്ക്, ജലീല്‍ കല്ലമ്പലം, ഷിബു താഹിര്‍ എന്നിവര്‍ സമ്മാനദാനം നടത്തി.

നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിംങ്ങ് സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍, ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ നിസ്സാം കൊല്ലം, ഗോപകുമാര്‍, ബിജു വര്‍ക്കി, തമ്പാന്‍ നടരാജന്‍, സന്തോഷ്, ശരണ്യ ഷിബു, മഞ്ചു അശോക്, റിയാസ്, സാജി അച്യുതന്‍, ഇബ്രാഹിം, മീനു അരുണ്‍, ആമിന റിയാസ്, ആതിര, ബക്കര്‍, അന്‍വര്‍, സനോജ്, താഹിര്‍ കുളപ്പുള്ളി, സുബൈര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.