അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖല കമ്മിറ്റിയുടെ നേതൃതത്തില്‍ ഇന്‍ഡ്യയുടെ എഴുപത്തിയൊന്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം ഒക്കേര്‍ബീച്ചില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.

നവയുഗം അല്‍ഹസ്സ മേഖലാ പ്രസിഡന്റ് സ. സുനില്‍ വലിയാട്ടില്‍ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു. നവയുഗം മേഖലാ സെക്രട്ടറി ഉണ്ണിമാധവം ഉത്ഘാടനം നിര്‍വ്വഹിച്ചു.

നവയുഗം ശോബാ യൂണീറ്റംഗം ഉഷാ ഉണ്ണി സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.നവയുഗം നേതാക്കളായ മുരളീ പാലേരി, ഷിബു താഹിര്‍, ബക്കര്‍ മൈനാഗപ്പള്ളി, ഷജില്‍കുമാര്‍, ജലീല്‍ കല്ലമ്പലം എന്നീ സഖാക്കള്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

യോഗത്തിന് ഷുക്കേക്ക് യൂണീറ്റ് പ്രസിഡന്റ് സിയാദ് നന്ദി അറിയിച്ചു.തുടര്‍ന്ന് നവയുഗം കലാകാരന്മാരുടെ ഗാനാലാപനങ്ങള്‍ അരങ്ങേറി.രാവേറെ വൈകുവോളം നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ അല്‍ഹസ്സയില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്തു