ദമ്മാം: 'യുദ്ധമല്ല പരസ്പരസ്‌നേഹമാണ് വേണ്ടത്' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദമ്മാം റോസ് റെസ്റ്റാറന്‍ഡ് ഹാളില്‍ നടന്ന ഇഫ്താറില്‍ പ്രവാസി സമൂഹത്തില്‍ നിന്ന് സ്ത്രീകളും, കുട്ടികളുമടക്കം, നവയുഗം പ്രവര്‍ത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും, പൗരപ്രമുഖരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകള്‍ തീര്‍ത്ത്, സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്‌ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഇഫ്താര്‍ സംഗമത്തിന് നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി നേതാക്കള്‍ നേതൃത്വം നല്‍കി.