അല്‍ഹസ്സ: നാല് പതിറ്റാണ്ടു പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ഷുകൈയ്ക്ക് യൂണിറ്റ് മെമ്പറായ രഘുനാഥന്‍ മേശിരിയ്ക്ക് യൂണിറ്റ് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

നവയുഗം ഷുകൈയ്ക്ക് യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റിയംഗം സിയാദ് പള്ളിമുക്കും, ഷുകൈയ്ക് യൂണിറ്റ് രക്ഷാധികാരി ജീലില്‍ കല്ലമ്പലവും ചേര്‍ന്ന് രഘുനാഥന്‍ മേശിരിക്ക് നവയുഗത്തിന്റെ ഉപഹാരം കൈമാറി.

നവയുഗംഷുഖൈയ്ക്ക് യൂണിറ്റ് സെക്രട്ടറി ബക്കര്‍ മൈനാഗപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് സുന്ദരേക്ഷന്‍, നവയുഗം മേഖല നേതാക്കളായ ഷിബു താഹിര്‍, സുരേഷ് സുധീര്‍, ജോയി നാവയിക്കുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തിരുവനന്തപുരം കരമന സ്വദേശിയായ തിരുവനന്തപുരം രഘുനാഥന്‍ മേശിരി 42 വര്‍ഷമായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. യൗവ്വനത്തില്‍ സൗദി അറേബ്യയുടെ മണ്ണിലെത്തി, കാലത്തിന്റെ മാറ്റങ്ങളില്‍ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു, ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസലോകത്തു ചിലവഴിച്ച അദ്ദേഹം, കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്.