സൗദി:ഹഫര്‍ അല്‍ ബത്തിനില്‍ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു.കഴിഞ്ഞ മാസം പതിനേഴാം തീയതി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇടുക്കി ചക്കുപള്ളം സ്വദേശി അമല്‍മോന്‍ ബിനോയിയുടെ(27 വയസ്സ്) മൃതദേഹം കണ്ടെത്തിയത്.

നിയമ കുരിക്കില്‍പെട്ട് നാട്ടിലേക്ക് കൊണ്ട് പോകാന്‍ വൈകിയിരുന്ന മൃതദേഹം.ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ എംബസി എമ്പാമിങ്ങിന്റെയും വിമാന യാത്ര ചിലവും വഹിച്ചുമാണ് നാട്ടിലെത്തിച്ചത്

എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചി വിമാനതാവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.