- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി ഒ.ഐ.സി.സി ഹഫര്‍ അല്‍ ബത്തീന്‍ കമ്മറ്റി പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി
സൗദി ഒ.ഐ.സി.സി ഹഫര്‍ അല്‍ ബത്തീന്‍ കമ്മറ്റി പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തിന് എതിരായിട്ടുള്ള ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രതിജ്ഞ എടുത്തു.
മനുഷ്യത്വ രഹിതമായ ഭീകരാക്രമണത്തെ യോഗം അപലപിക്കുകയും, ഭരണകൂട വീഴ്ചയേയും ഭീകരവാദികളുടെ രാജ്യവിരുദ്ധ അജണ്ടകളെയും കുറിച്ചും ചര്‍ച്ച ചെയ്തു.ജനറല്‍ സെക്രട്ടറി ഷബ്നാസ് കണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ റാഫി പരുതൂര്‍ നന്ദിയും അറിയിച്ച യോഗത്തില്‍ ജിതേഷ് തെരുവത്ത്, സാബു സി തോമസ്, ജോബി ആന്റണി, ജോമോന്‍ ജോസഫ്, ഷാനവാസ് മതിലകം എന്നിവര്‍ സംസാരിച്ചു
Next Story