ദമ്മാം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഒ ഐ സി സി ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി ഭാരവാഹി യോഗം ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു. കെ പി സി സിയുടെ ആഹ്വാന പ്രകാരമാണ് മെഴുകുതിരി തെളിയിച്ച് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തത്.

ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രാജ്യം ഭരിച്ച കാലഘട്ടങ്ങളില്‍ കൃത്യമായ രീതിയില്‍ നിയന്ത്രിക്കാനും തിരിച്ചടി നല്‍കാനും കഴിഞ്ഞിട്ടുണ്ട്. ഭീകര വാദികള്‍ക്ക് മുന്‍പില്‍ വിനോദ സഞ്ചാരികളെ ഇട്ട് കൊടുക്കുന്ന പോലെയുള്ള സുരക്ഷാ വീഴ്ചയാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

രാജ്യത്തിന്റെ ഏത് ഭാഗത്തു നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഏത് ജാതി-മത-സംഘടനകളില്‍ പെട്ടവരാണെങ്കിലും അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണ്. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ഒ ഐ സി സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ഭാര്‍വാഹിയോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പ്രവിശ്യാ കമ്മിറ്റി പ്രസിഡന്റ് ഇ.കെ സലിമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഭാരവാഹി യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വൈസ് പ്രസിഡന്റ് നൗഷാദ് തഴവ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറര്‍ പ്രമോദ് പൂപ്പാല, വൈസ് പ്രസിഡന്റുമാരായ ഷംസ് കൊല്ലം, വില്‍സന്‍ തടത്തില്‍, അബ്ദുല്‍ കരീം, ഷിജില ഹമീദ്, ഡോ.സിന്ധു ബിനു, ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ പറമ്പില്‍, ജേക്കബ് പാറയ്ക്കന്‍, അന്‍വര്‍ വണ്ടൂര്‍, പാര്‍വ്വതി സന്തോഷ്, സി.ടി ശശി, സെക്രട്ടറിമാരായ ആസിഫ് താനൂര്‍, നിഷാദ് കുഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ചു.

ഷിഹാബ് കായംകുളം

ജനറല്‍ സെക്രട്ടറി- സംഘടനാ ചുമതല

മൊബൈല്‍# 0538592311, 0501364301.